Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:04 AM IST Updated On
date_range 9 May 2020 5:04 AM ISTരോഗികളുടെ എണ്ണത്തിൽ വൻ വർധന; 24 മണിക്കൂറിനിടെ 48 പേർക്ക് കോവിഡ്
text_fieldsbookmark_border
-സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യം -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നു. ബംഗളൂരു: കർണാടകയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24മണിക്കൂറിനിടെ സംസ്ഥാനത്ത് 48 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നു. ബംഗളൂരുവിൽ ഏഴുപേർക്കും ചിത്രദുർഗയിൽ മൂന്നുപേർക്കും ഉത്തര കന്നടയിൽ 12പേർക്കും ദാവൻഗരെയിൽ 14പേർക്കും ബെളഗാവിയിൽ 11 പേർക്കും ബെള്ളാരിയിൽ ഒരാൾക്കുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 30പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. വെള്ളിയാഴ്ച ബംഗളൂരുവിൽ ഏഴുപേരും ബെള്ളാരിയിൽ രണ്ടുപേരും ധാർവാഡിൽ ഒരാളും രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി നേടി ആശുപത്രിവിട്ടവരുടെ എണ്ണം 376 ആയി ഉയർന്നു. നിലവിൽ 346 പേരാണ് ചികിത്സയിലുള്ളത്. ശിവാജി നഗറിൽ നാലുപേർക്ക് കൂടി ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച ഏഴുപേരിൽ നാലുപേർ നേരത്തെ രോഗം സ്ഥിരീകരിച്ച ശിവാജിനഗറിലെ രോഗിയുടെ സമ്പർക്കപട്ടികയിലുള്ളവരാണ്. ഇതുകൂടാതെ കോവിഡ് ക്ലസ്റ്റർ മേഖലയായ ബംഗളൂരുവിലെ പദരായനപുര വാർഡിൽ മൂന്നു പേർക്ക് കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഏഴുപേർക്ക് കൂടി ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചതോടെ പദരായനപുരയിലും ശിവാജി നഗറിലും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരുവിൽ മാത്രം ഇതുവരെ 163 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 72പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഭട്കലിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് കഴിഞ്ഞ മൂന്നു ദിവസമായി ദാവൻഗരെയിൽ കൂടുതൽ േപാസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാകുന്നുണ്ട്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 14പേർക്കും സമ്പർക്കം വഴിയാണ് രോഗം പടർന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച രോഗികളുടെ സമ്പർക്ക പട്ടികയിലായിരുന്ന ഇവർ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്തര കന്നടയിൽ രോഗം സ്ഥിരീകരിച്ച 12പേർക്കും നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളിൽനിന്നാണ് വ്യാപനമുണ്ടായത്. ഉത്തര കന്നടയിലെ ഭട്കലിലാണ് രോഗവ്യാപനം. ഇതോടെ ഭട്കലിൽ നിയന്ത്രണം കടുപ്പിച്ചു. ഭട്കലിൽ േരാഗം സ്ഥിരീകരിച്ചവരിൽ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞും മൂന്നുവയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടും. ചിത്രദുർഗയിലെ മൂന്നുപേർ അഹമ്മദാബാദിൽനിന്ന് ചിത്രദുർഗയിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഗുജറാത്തിലെ അഹമ്മദാബാദിൽനിന്നും തിരിച്ച് നാട്ടിെലത്തിയവരാണ്. കോവിഡ് വ്യാപനം രൂക്ഷമായ റെഡ്േസാണായ അഹമ്മദാബാദിൽനിന്നും ദിവസങ്ങൾക്ക് മുമ്പാണ് 64 വയസ്സുള്ള മൂന്നുപേർ എത്തിയത്. ബെളഗാവിയിലെ ഹിരെബാഗെവാഡിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 10 പേർക്കും ബെളഗാവിയിലെ കുടാച്ചിൽ സമ്പർക്കം വഴി ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബെള്ളാരിയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 37കാരിക്ക് എവിടെനിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story