Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയുവതിയുടെ...

യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
ബംഗളൂരു: യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാവേരി സ്വദേശി ഓട്ടോ ഡ് രൈവർ മഞ്ജുനാഥ് ആണ് (42) പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ എട്ടിന് ഹാവേരി സിദ്ധനഗുഡ്ഡയിലായിരുന്നു സംഭവം. യുവതിയുടെ നിലവിളി കേട്ടെത്തിയ കര്‍ഷകര്‍ യുവാവിനെ പിടികൂടി പൊലീസില്‍ ഏൽപിക്കുകയായിരുന്നു. ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്ന് ബങ്കപ്പുര എസ്.െഎ സന്തോഷ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് യുവതിയും യുവാവും പരിചയത്തിലാകുന്നത്. അടുത്തിടെ യുവതി തന്നെ അവഗണിക്കുന്നതായും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തുന്നതായും മഞ്ജുനാഥ് സംശയിച്ചു. യുവാവ് കാണണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം യുവതി രാവിലെ എട്ടിന് സിദ്ധനഗുഡ്ഡയില്‍ എത്തി. യുവതിയുമായി തർക്കിച്ച യുവാവ് ഷാള്‍ തട്ടിയെടുത്ത് കൈകള്‍ കൂട്ടിക്കെട്ടി തള്ളിയിട്ടു. ബലമായി യുവതിയെ വിവസ്ത്രയാക്കിയ ശേഷം ജനനേന്ദ്രിയത്തിലും ശരീരത്തിലും ആസിഡ് ഒഴിച്ചു. യുവതിയുടെ നിലവിളികേട്ട് സമീപത്ത് പാടത്ത് ജോലി ചെയ്തിരുന്ന കര്‍ഷകര്‍ ഓടിയെത്തി യുവാവിനെ കീഴ്‌പ്പെടുത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരും കുടുംബജീവിതം നയിക്കുന്നവരാണെന്നും പൊലീസ് വെളിപ്പെടുത്തി. പാലക്കാടൻ കൂട്ടായ്മ തിരുവാതിര ആഘോഷം ബംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ മഹിളാ വിഭാഗം ശ്രേയസ്സിൻെറ ആഭിമുഖ്യത്തിൽ തിരുവാതിര ആഘോഷം വെള്ളിയാഴ്ച നടക്കും. രാവിലെ 7.30 മുതൽ 9.30 വരെ അക്ഷയ് നഗറിലെ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ആർദ്ര ദർശന പൂജ നടക്കും. തുടർന്ന് തിരുവാതിരകളി അരങ്ങേറും. 19ന് രാമമൂർത്തി നഗർ ഹൊയ്സാല നഗറിലെ നാട്യപ്രിയ നൃത്തക്ഷേത്രത്തിൽ നടക്കുന്ന കുടുംബസംഗമത്തിൽ രാവിലെ ഒമ്പതിന് സമൂഹ വിഷ്‌ണു സഹസ്ര നാമ പാരായണം ഉണ്ടായിരിക്കും. സാഹിത്യകാരൻ പി.ആർ. നാഥൻ മുഖ്യാതിഥിയാവും. അംഗങ്ങളുടെ കലാപരിപാടികളും പുതുശ്ശേരി ജനാർദനനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുകളി, പൂതൻ തിറ, കരിങ്കാളി നൃത്തം, നാടൻപാട്ട് എന്നിവ അടങ്ങിയ 'ഗ്രാമച്ചന്തവും' അരങ്ങേറും. കെ.എൻ.എസ്.എസ് തിരുവാതിര ആഘോഷം ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ ധനുമാസ തിരുവാതിര വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിലെ തിരുവാതിര പൂജയും ആഘോഷങ്ങളും വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മഹിളാവിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ സന്തോഷ്‌ നഗറിെല കരയോഗം ഓഫിസിൽ ആരംഭിക്കും. സർജാപുര കരയോഗത്തിലെ ആഘോഷങ്ങൾ വ്യാഴാഴ്ച രാത്രി 7.30ന് വൈസ് പ്രസിഡൻറ് രവി വാസുദേവൻെറ ഭവനത്തിൽ മഹിളവിഭാഗം സരയുവിൻെറ നേതൃത്വത്തിൽ ആരംഭിക്കും. എം.എസ് നഗർ കരയോഗത്തിലെ തിരുവാതിര ആഘോഷങ്ങൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മഹിളവിഭാഗം ജനനിയുടെ നേതൃത്വത്തിൽ കരയോഗം ഓഫിസിൽ ആരംഭിക്കും. അബിഗെരെ ഷെട്ടിഹള്ളി കരയോഗത്തിൽ തിരുവാതിര ആഘോഷങ്ങൾ വെള്ളിയാഴ്ച രാവിലെ 10 മുതൽ കരയോഗം ഓഫിസിൽ നടക്കും. പീനിയ കരയോഗത്തിൻെറ തിരുവാതിര ആഘോഷങ്ങൾ കരയോഗം ഓഫിസിൽ മഹിളവിഭാഗം ഹംസിനിയുടെ നേതൃത്വത്തിൽ ആരംഭിക്കും. ബംഗളൂരു നഗരപരിധിക്ക് പുറമെയുള്ള കരയോഗങ്ങളിലും തിരുവാതിര ആഘോഷങ്ങളും പൂജയും ഉണ്ടായിരിക്കുമെന്ന് പി.ആർ.ഒ സി.ജി. ഹരികുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story