Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിറ്റി സ്​കേപ്​സ്​

സിറ്റി സ്​കേപ്​സ്​

text_fields
bookmark_border
നന്ദി ഹിൽസിൽ 'ഹക്കി ഹബ്ബ' 17 മുതൽ ബംഗളൂരു: കർണാടക ബേർഡ് ഫെസ്റ്റിവലായ 'ഹക്കി ഹബ്ബ'ക്ക് ഇൗ വർഷം ചിക്കബല്ലാപുര ജില്ലയ ിലെ നന്ദിഹിൽസ് വേദിയാവും. ജനുവരി 17, 18 തീയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൻെറ ആദ്യദിനം നന്ദി ഹിൽസിൽ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തെ പക്ഷിനിരീക്ഷണം സ്കന്ദഗിരിയിലോ കലവരഹള്ളി ബെട്ടയിലോ സംഘടിപ്പിക്കും. ഇവയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ കർണാടക ഇക്കോ ടൂറിസം ബോർഡിൻെറ വെബ്ൈസറ്റിൽനിന്ന് ലഭിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലം പക്ഷികളുടെ ദേശാടന കാലമായതിനാൽ സംസ്ഥാനത്തിൻെറ പല ഭാഗത്തും പക്ഷി നിരീക്ഷണത്തിനായി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നുണ്ട്. ഉത്തര കന്നടയിലെ ദണ്ഡേലിയിൽ നടത്തിവരാറുള്ള ഏറെ പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ നടക്കും. വർഷം തോറും സംഘടിപ്പിക്കുന്ന 'ഹക്കി ഹബ്ബ'യിൽ പക്ഷി നിരീക്ഷകരും ഗവേഷകരും ടൂറിസ്റ്റുകളും പങ്കാളികളാവാറുണ്ട്. കഴിഞ്ഞ വർഷം ബിദറിലായിരുന്നു ഫെസ്റ്റിവൽ. ദേശാടനപക്ഷികൾക്ക് പറ്റിയ കാലാവസ്ഥയായതിനാൽ നന്ദിഹിൽസിൽ നിരവധിയിനം പക്ഷികൾ എത്താറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ശിവമൊഗ്ഗ വനത്തിൽ 'കലാരവ' 18 മുതൽ ബംഗളൂരു: ശിവമൊഗ്ഗ വനത്തിൽ 'കലാരവ 2020' എന്ന പേരിൽ കിങ്ഫിഷർ മാരത്തൺ സംഘടിപ്പിക്കും. ജനുവരി 18, 19 തീയതികളിൽ സംഘടിപ്പിക്കുന്ന 'കലാരവ'യിൽ പക്ഷിശാസ്ത്രജ്ഞർ, പക്ഷി നിരീക്ഷകർ, പ്രകൃതി സ്നേഹികൾ, വിദ്യാർഥികൾ അടക്കമുള്ളവരെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. മേഘരവള്ളി, കുപ്പള്ളി, മന്ദഗഡ്ഡെ, ശിവമൊഗ്ഗ, റിപ്പൺപേട്ട്, ഷെട്ടിഹള്ളി, മുപ്പാനി, ശിക്കാരിപുര എന്നിവിടങ്ങളിലായാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ െഎ.എം. നാഗരാജു പറഞ്ഞു. ശിവെമാഗ്ഗ മേഖലയിൽ ഏറെ കാണപ്പെടുന്ന പൊന്മാനിനെയാണ് ഇത്തവണ 'കലാരവ'യുടെ ലോഗോയിലേക്ക് തെരഞ്ഞെടുത്തത്. പെങ്കടുക്കുന്നവരെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിക്കും. ജനുവരി 18ന് ശിവമൊഗ്ഗയിലെ വനം വകുപ്പിൻെറ ഹെഡ് ഒാഫിസിന് മുന്നിൽ ഒത്തുചേരുന്ന ഇവരെ വനംവകുപ്പിൻെറ വാഹനങ്ങളിൽ വനത്തിനുള്ളിലെ ക്യാമ്പുകളിലേക്ക് കൊണ്ടുപോവും. തുടർന്ന് വനം ജീവനക്കാരുടെ അകമ്പടിയിൽ രണ്ട് മണിക്കൂർ നീളുന്ന യാത്രയിൽ കണ്ടെത്തുന്ന പക്ഷികളെ നിരീക്ഷിക്കുകയും പിറ്റേന്ന് വനം വകുപ്പിൻെറ ഹെഡ് ഒാഫിസിൽ നടക്കുന്ന പരിപാടിയിൽ ഇതിൻെറ വിശദാംശങ്ങൾ ൈകമാറുകയും ചെയ്യും. 'ആനെഗുണ്ഡി' ഉത്സവം ഒമ്പതു മുതൽ ബംഗളൂരു: കൊപ്പാലിലെ 'ആനെഗുണ്ഡി' ഉത്സവം ജനുവരി ഒമ്പത്, 10 തീയതികളിൽ നടക്കും. ഗംഗാവതി 'ആനെഗുണ്ഡി' കൃഷ്ണ ദേവരായ വേദികെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം നിർവഹിക്കും. ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി, ടൂറിസം മന്ത്രി സി.ടി. രവി തുടങ്ങിയവർ പെങ്കടുക്കുമെന്ന് കൊപ്പാൽ ഡെപ്യൂട്ടി കമീഷണർ പി. സുനിൽ കുമാർ പറഞ്ഞു. മേളക്കായി സർക്കാർ ഒരു കോടി രൂപ വകയിരുത്തിയതിന് പുറമെ, സി.എസ്.ആർ ഫണ്ട് മുഖേന 1.10 കോടി രൂപയും ശേഖരിച്ചു. ഗ്രാമീണ കായിക മത്സരങ്ങൾ, 'ആനെഗുണ്ഡി'യുടെ ആകാശക്കാഴ്ച ഒരുക്കുന്ന 'ആനെഗുണ്ഡി ബൈ സ്കൈ' തുടങ്ങിയവ മേളയിലുണ്ടാവും. മേള ദിവസങ്ങളിൽ ഗംഗാവതി, കൊപ്പാൽ എന്നിവിടങ്ങളിൽനിന്ന് 14 ബസുകൾ 'ആനെഗുണ്ഡി'യിലേക്ക് സൗജന്യ സർവിസ് നടത്തുമെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story