Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബ്രേക്കില്ലാ...

ബ്രേക്കില്ലാ ബി.എം.ടി.സി ബസി​െൻറ കൂട്ടയിടി: രണ്ടു മരണം

text_fields
bookmark_border
ബ്രേക്കില്ലാ ബി.എം.ടി.സി ബസിൻെറ കൂട്ടയിടി: രണ്ടു മരണം ബസ് ഇടിച്ചുകയറിയത് 10 വാഹനങ്ങളില്‍; നാലുപേര്‍ക്ക് പരിക്ക് ബംഗളൂരു: നിയന്ത്രണം വിട്ട ബി.എം.ടി.സി ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ബല്ലിയപ്പ, വിശ്വേശ്വരയ്യ എന്നിവരാണ് മരിച്ചത്. ആറ് ബൈക്കിലും രണ്ട് കാറിലും രണ്ട് ഓട്ടോയിലും ഇടിച്ചുകയറിയാണ് ബസ് നിന്നത്. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. മരിച്ചതും പരിക്കേറ്റവരുമെല്ലാം ബൈക്ക് യാത്രക്കാരാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുമനഹള്ളി കാമാക്ഷിപാളയ കൊട്ടിഗെ പാളയ സിഗ്നലിലാണ് അപകടം. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർ അറസ്റ്റിലായി. പ്രാഥമിക പരിശോധനയില്‍ ബസിൻെറ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി സിറ്റി ട്രാഫിക് പൊലീസ് കമീഷണര്‍ രവികാന്ത് ഗൗഡ പറഞ്ഞു. ബസ് നിയന്ത്രണം വിട്ടതോടെ റോഡിൻെറ ഇടതുവശത്തു നിന്ന ആള്‍ക്കാര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുന്നത് ഒഴിവാക്കാൻ വലതു ഭാഗത്തേക്ക് തിരിച്ചപ്പോഴാണ് വാഹനങ്ങളിലിടിച്ചതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ബസിൻെറ ബ്രേക്ക് തകരാറായത് സംബന്ധിച്ച് 15 ദിവസം മുമ്പ് ഡിപ്പോ മാനേജരെ ഡ്രൈവര്‍ അറിയിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി ഡിപ്പോ മാനേജരെയും സൂപ്രണ്ടിനെയും ബി.എം.ടി.സി സസ്‌പെന്‍ഡു ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സചെലവ് ബി.എം.ടി.സി വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുപണിമുടക്ക്: ഐ.ടി തൊഴിലാളികളുടെ ബൈക്ക് റാലി ബംഗളൂരു: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന് പിന്തുണയുമായി ബംഗളൂരുവിൽ ഐ.ടി തൊഴിലാളികൾ പൊതുയോഗവും ബൈക്ക് റാലിയും സംഘടിപ്പിച്ചു. കർണാടക സ്റ്റേറ്റ് ഐ.ടി- ഐ.ടി.ഇ.എസ് എംപ്ലോയ്‌സ് യൂനിയൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലി സി.ഐ.ടി.യു കർണാടക പ്രസിഡൻറ് എസ്. വരലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലിന് മടിവാളയിൽ നിന്നാരംഭിച്ച ബൈക്ക് റാലി ഇലക്ട്രോണിക് സിറ്റി വഴി നഗരം ചുറ്റി മാരുതി നഗറിൽ സമാപിച്ചു. കർണാടക മലയാളി കോൺഗ്രസ് യോഗം ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന സമിതിയോഗം ചേർന്നു. എസ്.ജി പാളയ ക്രിസ്ത്യ വിദ്യാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെ യോഗം പ്രമേയം പാസാക്കി. ലിേൻറാ കുര്യൻ സ്വാഗതം പറഞ്ഞു. അഡ്വ. മാത്യു, അരുൺ കുമാർ, പ്രശാന്ത് കൈരളി, വർഗീസ് ചെറിയാൻ, ബിജു പ്ലാച്ചേരി, വിൻസൻെറ് ജോൺ, പി.പി. ജോഷി, പി.എഫ്. ജോബി, രാധാകൃഷ്ണൻ, ജേക്കബ്മാത്യു, നിജോമോൻ, തോമാച്ചൻ, വർഗീസ് സാമുവേൽ, ജോസ്, ജെയ്സൺ, ഡെൻസൺ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലിേൻറാ കുരിയൻ, പി.പി. ജോഷി എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിജോമോനെ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story