Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTഡബ്ല്യു.എം.എഫ് ഗ്ലോബൽ മീറ്റ് സമാപിച്ചു
text_fieldsbookmark_border
ബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻെറ രണ്ടു ദിവസത്തെ ആഗോള സമ്മേളനം സമാപിച്ചു. സമാപനദിവസമായ ഞായറാഴ്ചത്തെ വൈറ്റ്ഫീൽ ഡ് മഹാദേവപുര എം.എൽ.ആർ കൺവെൻഷൻ സൻെററിൽ നടന്ന പരിപാടികൾക്ക് ശ്രീനിവാസൻ െഎ.ആർ.എസിൻെറ ക്ലാസോടെ തുടക്കമായി. സമൂഹത്തിൻെറ സമസ്ത മേഖലകളിലും സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ സ്ത്രീ സമത്വം സാധ്യമാകേണ്ടത് കാലത്തിൻെറ ആവശ്യമാണെന്ന് ഗ്ലോ ബൽ വുമൺസ് ഫോറത്തിൻെറ ഭാഗമായി 'സമൂഹസൃഷ്ടിയിൽ സ്ത്രീയും അവളുടെ പങ്കും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. സുജ സൂസൻ ജോർജ്, ഡോ. റൂബി പവൻകർ, രൂപ ജോർജ്, ധന്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രജിത നമ്പ്യാർ മോഡറേറ്ററായി. 'പ്രവാസിയും സ്വത്വബോധവും' എന്ന വിഷയത്തിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പ്രഭാഷണം നടത്തി. മലയാളികൾ ലോകത്തിൻെറ വളർച്ചയുടെ ഭാഗമായവരാണന്നും സ്വത്വബോധത്തിലൂന്നിയാണ് മലയാളി സാംസ്കാരികമായും സാമൂഹികമായും ആഗോളീയനാവേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. എ.ഐ.സി.സി സെക്രട്ടറി കെ. ശ്രീനിവാസൻ നയിച്ച ബിസിനസ് സിേമ്പാസിയം ശ്രദ്ധേയമായിരുന്നു. കേരളത്തിൻെറ വളർച്ചക്ക് പ്രവാസി മലയാളികളുടെ സാേങ്കതിക തലത്തിലുള്ള ആഗോള നിലവാരം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം വിവരിച്ചു. പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീത നിശയോടെ പരിപാടി സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രസിഡൻറ് റജിൻ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പള്ളി മുഖ്യാതിഥി ആയിരുന്നു. പടം- wmf women forum: ബംഗളൂരുവിൽ നടന്ന വേൾഡ് മലയാളി ഫെഡറേഷൻെറ ആഗോള സമ്മേളനത്തിൻെറ ഭാഗമായി നടന്ന വനിതാ സെമിനാറിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story