Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTരാജ്യം കർഷകസമൂഹത്തോട് കടപ്പെട്ടിരിക്കുന്നു ^പ്രധാനമന്ത്രി
text_fieldsbookmark_border
രാജ്യം കർഷകസമൂഹത്തോട് കടപ്പെട്ടിരിക്കുന്നു -പ്രധാനമന്ത്രി ബംഗളൂരു: രാജ്യം കർഷക സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കർഷകരെ ആദരിക്കാനായത് അനുഗ്രഹമായി കാണുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുമകുരു ജൂനിയർ കോളജ് ഗ്രൗണ്ടിൽ കർഷക സമ്മേളനത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് പുരസ്കാരം ൈകമാറിയ പ്രധാനമന്ത്രി, എല്ലാവർക്കും സംക്രാന്തി ആശംസ നേർന്നായിരുന്നു പ്രസംഗം ആരംഭിച്ചത്. 21ാം നൂറ്റാണ്ടിൻെറ മൂന്നാം ദശാബ്ദത്തിലേക്ക് ഉറച്ച കാൽവെപ്പുകളോടെ നാം നീങ്ങുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. ഇന്ത്യയുടെ അഞ്ചു ട്രില്യൺ വരുന്ന സാമ്പത്തിക വ്യവസ്ഥയിൽ കർഷകരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. റെക്കോഡ് ഉയരത്തിലാണ് രാജ്യത്തെ ഭക്ഷ്യോൽപാദനം. കർണാടകയിലെ കർഷകരുടെ അക്കൗണ്ടിലേക്ക് 12 കോടി രൂപ നൽകി. കർഷക സമൂഹത്തെ സഹായിക്കാൻ പല പദ്ധതികളും സർക്കാർ നടപ്പാക്കി. കാർഷിക ഉൽപന്നങ്ങൾ സൂക്ഷിക്കാൻ കൂടതൽ കോൾഡ് സ്റ്റോറേജുകൾക്ക് അനുമതി നൽകി. കൃഷി സമ്മാൻ നിധിക്ക് കീഴിൽ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് സഹായധനമെത്തിച്ചു. കർഷകക്ഷേമത്തിനുമുന്നിൽ സർക്കാറിന് ഒരു വിവേചനവുമില്ല. കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്നും ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവർക്ക് സർക്കാർ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ യെലഹങ്ക വ്യോമതാവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, സുരേഷ് അംഗഡി, സംസ്ഥാന റവന്യൂമന്ത്രി ആര്‍. അശോക തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യെലഹങ്കയില്‍നിന്ന് വ്യോമസേന ഹെലികോപ്ടറില്‍ തുമകുരുവിലെത്തി സിദ്ധഗംഗ മഠം സന്ദർശിച്ച മോദിയെ മഠാധിപതി സിദ്ധലിംഗ സ്വാമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അന്തരിച്ച മഠാധിപതി ശിവകുമാര സ്വാമിയുടെ സ്മരണാർഥം ആരംഭിക്കുന്ന മ്യൂസിയത്തിൻെറ ശിലാഫലകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് മഠത്തിലെ വിദ്യാര്‍ഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു. സിദ്ധഗംഗമഠത്തില്‍ നിന്ന് 2020ലെ യാത്രകള്‍ ആരംഭിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് പറഞ്ഞ മോദി അടുത്തിടെ അന്തരിച്ച പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ വേര്‍പാടിലെ ദുഃഖവും പങ്കിട്ടു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുമകുരുവിലെ പരിപാടികള്‍ക്കു ശേഷം വൈകീട്ട് അഞ്ചരയോടെ ബംഗളൂരുവിലെ ഡിഫന്‍സ് റിസർച് ആൻഡ് ഡെവലപ്‌മൻെറ് ഓര്‍ഗനൈസേഷന്‍ (ഡി.ആർ.ഡി.ഒ) സന്ദര്‍ശിച്ചു. അതിനുശേഷം രാജ്ഭവനില്‍ തങ്ങിയ മോദി വെള്ളിയാഴ്ച രാവിലെ ഹെബ്ബാളിലെ കാർഷിക സർവകലാശാല ഗാന്ധി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ ഡല്‍ഹിയിലേക്ക് മടങ്ങും. ..............................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story