Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:03 AM IST Updated On
date_range 2 Jan 2020 5:03 AM ISTപ്രധാനമന്ത്രിയുടെ സന്ദർശനം: ആളില്ലാതെ നിർത്തിയിടുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കും
text_fieldsbookmark_border
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷക്രമീകരണങ്ങൾ പൂർത്തിയായി . തുമകുരുവിലും ബംഗളൂരുവിലുമായി രണ്ടുദിവസത്തെ വിവിധ ചടങ്ങുകളിൽ പെങ്കടുക്കാനായി പ്രധാനമന്ത്രി ഇന്നെത്തും. സുരക്ഷ പരിഗണിച്ച് പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിൽ ആളില്ലാതെ നിർത്തിയിടുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു അറിയിച്ചു. കൂടാതെ ഡ്രോൺ, ബലൂണുകൾ, എയർക്രാഫ്റ്റ് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ വിമാനമാർഗം ബംഗളൂരുവിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്ടറിൽ തുമകുരുവിലേക്ക് പോകും. പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധഗംഗ മഠത്തിൽ സന്ദർശനം നടത്തും. മുക്കാൽ മണിക്കൂറോളം മഠത്തിൽ ചെലവഴിക്കും. തുടർന്ന് തുമകുരു ജൂനിയർ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പെങ്കടുക്കും. 21 സംസ്ഥാനങ്ങളിൽനിന്നുള്ള മികച്ച 28 കർഷകരെ ചടങ്ങിൽ ആദരിക്കും. മണിപ്പൂർ, ഝാർഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തരാഖണ്ഡ് ഗവർണറും പരിപാടിയിൽ പെങ്കടുക്കും. വൈകീട്ട് ബംഗളൂരുവിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ സന്ദർശിക്കും. രാത്രി രാജ്ഭവനിൽ താമസിക്കും. വെള്ളിയാഴ്ച കാർഷിക സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തശേഷം ഉച്ചക്കുശേഷം ഡൽഹിക്ക് മടങ്ങും. മദ്യപിച്ച് വണ്ടിയോടിക്കൽ: പുതുവത്സര രാത്രിയിൽ രജിസ്റ്റർ ചെയ്തത് 426 കേസ് ബംഗളൂരു: പുതുവത്സരത്തലേന്ന് ബംഗളൂരു നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് രജിസ്റ്റർ ചെയ്തത് 426 കേസ്. ചൊവ്വാഴ്ച രാത്രി ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ 426 വാഹനങ്ങൾ പിടിച്ചെടുത്തു. ബംഗളൂരു വെസ്റ്റ് പരിധിയിൽ 254, ബംഗളൂരു ഇൗസ്റ്റ് പരിധിയിൽ 99, ബംഗളൂരു നോർത്ത് പരിധിയിൽ 73ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. പുതിയ ഗതാഗത നിയമപ്രകാരം കർശന നടപടി സ്വീകരിച്ച പൊലീസ് എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുലഭിക്കാൻ വാഹനഉടമകൾ ഇനി കോടതിയെ സമീപിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. പുതുവത്സര രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ ബംഗളൂരു നഗരത്തിൽ പൊലീസ് കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. അതേസമയം, പൊലീസിൻെറ കർശന മേൽനോട്ടത്തിനിടയിലും പുതുവത്സരാഘോഷത്തിനിടെ സ്ത്രീകൾക്കുനേരെ ൈലംഗികാതിക്രമങ്ങളടക്കം നടന്നു. കോറമംഗല അഞ്ചാം ബ്ലോക്കിൽ യുവതിയെ ഒരുകൂട്ടമാളുകൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി ലഭിച്ചു. സംഭവശേഷം ഒാടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. എം.ജി റോഡ് മെട്രോ സ്റ്റേഷന് സമീപം വടക്കേ ഇന്ത്യയിൽനിന്നുള്ള യുവാവിനെ അജ്ഞാതരായ ഒരു സംഘം മർദിച്ച് പരിക്കേൽപിച്ചു. അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ബ്രിഗേഡ് റോഡിൽ ആഘോഷത്തിനിടെ നൃത്തം ചെയ്യുകയായിരുന്ന യുവതിക്ക് റോഡിൽ വീണ് പരിക്കേറ്റു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഇവരെ വിട്ടയച്ചു. ചർച്ച് സ്ട്രീറ്റ് റോഡിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി മുഖത്തടിച്ചു. ഇൗ സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. .........................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story