Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2019 5:03 AM IST Updated On
date_range 30 Dec 2019 5:03 AM ISTപതിനായിരങ്ങൾ സാക്ഷിയായി, വിശ്വേശ തീർഥക്ക് നാടിെൻറ അന്ത്യാഞ്ജലി
text_fieldsbookmark_border
പതിനായിരങ്ങൾ സാക്ഷിയായി, വിശ്വേശ തീർഥക്ക് നാടിൻെറ അന്ത്യാഞ്ജലി -സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം ബംഗളൂരു: കർണാടകയിലെ ആത്മീയാചാര്യന് നാടിൻെറ അന്ത്യാഞ്ജലി. പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കാദ്രിഗുപ്പെയിലെ പൂർണ പ്രജ്ഞാ വിദ്യാപീഠത്തിൽ പൂർണമായ ഒൗദ്യോഗിക ബഹുമതികളോടെ ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥയെ ഞായറാഴ്ച രാത്രിയോടെ സമാധിയിരുത്തിയത്. മംഗളൂരുവിലും ബംഗളൂരുവിലും വിശ്വേശ തീർഥയെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എത്തിയിരുന്നത്. രാവിലെ 9.30ന് വിടവാങ്ങിയ സ്വാമിയുടെ ഭൗതികശരീരത്തിൽ മഠത്തിലെ പുരോഹിതർ പൂജ നടത്തി. തുടർന്ന് ഉഡുപ്പിയിലെ അജ്ജാര്‍ക്കാട് മൈതാനത്ത് 10 മണി മുതല്‍ ഒരു മണി വരെ പൊതുജനങ്ങള്‍ക്കായി പൗതുദര്‍ശനത്തിനു വെച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഭൗതിക ശരീരത്തിൽ ത്രിവർണ പതാക അർപ്പിച്ചു. ഔദ്യോഗിക ബഹുമതി നല്‍കിയതിനു ശേഷം രണ്ടുമണിയോടെ നാവികസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഭൗതികശരീരം ബംഗളൂരുവിലെത്തിച്ചു. എച്ച്.എ.എ വിമാനത്താവളത്തിലെത്തിച്ച ശേഷം പ്രത്യേകം തയാറാക്കിയ വാഹനത്തിൽ വിലാപയാത്രയായി ബസവനഗുഡിയിലെ നാഷനൽ കോളജ് ഗ്രൗണ്ടിലെത്തിച്ചു. വൈകീട്ടുവരെ അവിടെ പൊതുദർശനത്തിനു വെച്ചു. ഏഴു മണിയോടെ വിശ്വേശ തീർഥ സ്ഥാപിച്ച കാദ്രിഗുപ്പെയിലെ പൂര്‍ണപ്രജ്ഞ വിദ്യാപീഠത്തില്‍ പ്രത്യേകമായൊരുക്കിയ വൃന്ദാവനത്തിലെത്തിച്ചു. അവിടെ സമാധിയിരുത്തുന്നതിനുള്ള ചടങ്ങുകൾ ആരംഭിച്ചു. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയായത്. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി ബസവരാജ് ബോമ്മൈ, ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് ഉമാഭാരതി, എം.പിമാരായ ശോഭ കരന്ത് ലാജെ, നളിന്‍ കുമാര്‍ കട്ടീല്‍, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി, ഡി.കെ. ശിവകുമാർ തുടങ്ങിയ നിരവധിപേർ അന്തിമോപചാരമര്‍പ്പിച്ചു. 1956ലാണ് പൂർണ പ്രജ്ഞ വിദ്യാപീഠം ബംഗളൂരുവിൽ സ്ഥാപിച്ചത്. അദ്ദേഹത്തിൻെറ അന്ത്യാഭിലാഷപ്രകാരമാണ് ബംഗളൂരുവിലെ വിദ്യാപീഠത്തിൽ സമാധിയിരുത്തുന്നത്. മഹാവ്യക്തിത്വം -പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനത്തിൻെറയും ആത്മീയതയുടെയും സമുന്നത പാതയില്‍ സഞ്ചരിച്ചിരുന്ന മഹാവ്യക്തിത്വമാണ് സ്വാമിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സ്വാമിജി മാര്‍ഗദര്‍ശനം നല്‍കിയ ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അദ്ദേഹം എന്നുമുണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു. ചിക്കബാനവാര കരയോഗം രൂപവത്കരിച്ചു ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ 17ാമത് കരയോഗം ചിക്കബാനവാരയിൽ രൂപവത്കരിച്ചു. ചിക്കബാനവാര കരയോഗത്തിൻെറ ഉദ്ഘാടനം ചിക്കബാനവാരയിലുള്ള റോയൽ ഫുഡിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് കർണാടകയുടെ ചെയർമാൻ ആർ. വിജയൻ നായർ നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ വരുന്ന ഒരു വർഷത്തേക്കുള്ള പുതിയ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പി.എം. ജയദേവൻ (പ്രസി), പി. സന്തോഷ് (വൈ. പ്രസി), സുരേഷ്കൃഷ്ണ (സെക്ര), ആർ. ശ്രീധരൻ (ജോ. സെക്ര), ടി. അപ്പുകുട്ടൻ (ട്രഷ), സജിത്ത് (ജോ. ട്രഷ), എം. ബാലകൃഷ്ണൻ (ബോർഡ് അംഗം), ആനന്ദ്, ജയചന്ദ്രൻ, ജയകുമാർ, രാംപ്രസാദ്, ദിലീപ് (എക്സി. മെംബർമാർ), രജിത്ത് (ഒാഡിറ്റർ). കൃഷ്ണപിള്ള, ബിനോയ് എസ്. നായർ, കെ. രാമകൃഷ്‌ണൻ, പി.എം. ശശീന്ദ്രൻ, പി.പി. സുകുമാരൻ നായർ, ധനേഷ്കുമാർ, മുരളീമോഹൻ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story