Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 5:03 AM IST Updated On
date_range 25 Dec 2019 5:03 AM ISTവേൾഡ് മലയാളി ഫെഡറേഷൻ വനിത സെമിനാർ: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വുമൺസ് ഫോറത്തിൻെറ ആഭിമുഖ്യത്തിൽ 'സമൂഹ സൃഷ്ടിയിൽ സ്ത്രീയും അവളുടെ സ്വാ ധീനവും' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ലോക മലയാളിയുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചക്കും രാജ്യങ്ങളിൽ മലയാളി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലക്ഷ്യമിട്ടും 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻെറ രണ്ടാമത് ഗ്ലോബൽ കൺവെൻഷനിലാണ് സംഘടനയുടെ ഗ്ലോബൽ വുമൺസ് ഫോറം സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള കർമപദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജനുവരി മൂന്ന്, നാല് തീയതികളിൽ വൈറ്റ്ഫീൽഡ് മഹാദേവപുര എം.എൽ.ആർ കൺെവൻഷൻ സൻെററിൽ നടക്കുന്ന ഗ്ലോബൽ കൺവെൻഷനിലാണ് സ്ത്രീ ശാക്തീകരണ സെമിനാർ നടക്കുക. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ പ്രഫ. സുജ സൂസൻ ജോർജ്, സാമൂഹിക പ്രവർത്തകയും അമൃതവർഷിണി ചാരിറ്റി സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറും ഈ വർഷത്തെ വനിത വുമൺ ഒാഫ് ദ ഇയർ പുരസ്കാര ജേതാവുമായ ലത നായർ, ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള വേൾഡ് അലർജി ഓർഗനൈസേഷൻെറ ആദ്യ പ്രസിഡൻറും ആരോഗ്യ പ്രവർത്തകയുമായ ഡോ. റൂബി പവൻകർ, അന്താരാഷ്‌ട്ര പരിസ്ഥിതി പ്രവർത്തക രൂപ ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പ്രജിത നമ്പ്യാർ മോഡറേറ്ററാവും. മോട്ടിവേഷനൽ ക്ലാസ്, ഇൻററാക്ഷൻ സെഷൻ എന്നിവയും സെമിനാറിൻെറ ഭാഗമായുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ബിസിനസ്, കലാകായിക, ശാസ്ത്ര വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്രയോടെ വിജയം കൈവരിച്ച മലയാളികളായ സ്ത്രീപ്രതിഭകൾക്ക് രണ്ടാം ദിവസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. സെമിനാറിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9845547787 (വിനി അലക്സ്, കോഒാഡിനേറ്റർ). നമ്മ മെട്രോ രണ്ടാം ഘട്ടം: പർപ്ൾ ലൈനിനുവേണ്ടി മുറിച്ചുമാറ്റേണ്ടത് 240 മരങ്ങൾ ബംഗളൂരു: 'നമ്മ മെട്രോ' രണ്ടാം ഘട്ടം നിര്‍മാണ പ്രവര്‍ത്തനത്തിൻെറ ഭാഗമായി കാടുഗൊഡിയില്‍നിന്നും യു.എം കാവിലില്‍നിന്നും മുറിച്ചുമാറ്റുന്നത് 240 മരങ്ങള്‍. പർപ്ള്‍ ലൈനിലെ (ബൈയപ്പനഹള്ളി- വൈറ്റ് ഫീല്‍ഡ്) പാതകള്‍ കടന്നുപോകുന്ന പ്രദേശങ്ങളാണിവ. മുറിച്ചുമാറ്റേണ്ട മരങ്ങള്‍ അടയാളപ്പെടുത്തി വിദഗ്ധ സമിതിയുടെ അനുമതിക്കുള്ള നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് മെട്രോ അധികൃതര്‍. 12 മരങ്ങള്‍ വേരോടെ പിഴുത് മറ്റു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനും പദ്ധതിയുണ്ട്. അതേസമയം, മെട്രോ പൾപ്ള്‍ ലൈനിനുവേണ്ടി കാടുഗൊഡിയില്‍ നിലം നികത്തുന്നതുള്‍പ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുകയാണ്. മെട്രോ രണ്ടാം ഘട്ടത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍നിന്ന് മരം മുറിക്കുന്നതിന് പകരമായി ദന്ദേലി കലി കടുവ സങ്കേതത്തിനു സമീപം 29 ഏക്കറും തിപ്പഗൊണ്ടനഹള്ളിയില്‍ 16 ഏക്കറും ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറിയിരുന്നു. നേരത്തേ മരം മുറിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. എന്നാല്‍, വനംവകുപ്പിന് പകരം ഭൂമി കൈമാറുന്നതു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍ മെട്രോ റെയില്‍ കോർപറേഷന്‍ പ്രതിരോധിച്ചത്. 5000ത്തിലധികം മരങ്ങള്‍ മെട്രോ രണ്ടാം ഘട്ടത്തിനുവേണ്ടി മുറിച്ചുമാറ്റണമെന്നാണ് കണക്ക്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചുമാറ്റരുതെന്ന് ബംഗളൂരു കോർപറേഷൻെറ ഫോറസ്റ്റ് വിഭാഗം നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, മെട്രോ നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കി മരം മുറിച്ചുമാറ്റുന്നതിന് കോർപറേഷനും അനുവാദം നല്‍കി. വിദഗ്ധ സംഘം പരിശോധന നടത്തിയാണ് മുറിച്ചുമാറ്റേണ്ട മരങ്ങള്‍ തിരഞ്ഞെടുത്ത്. കാടുഗൊഡിയിലും യു.എം കാവലിലും മെട്രോ ഡിപ്പോകളാണ് സ്ഥാപിക്കുന്നത്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവന്നതും കൂടുതല്‍ മരം മുറിക്കേണ്ടിവന്നതും ഇതുകൊണ്ടാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമം: കർണാടക നാടക അക്കാദമി പുരസ്കാരം തിരിച്ചേൽപിക്കുമെന്ന് വസന്ത് ബന്നാടി ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കർണാടക നാടക അക്കാദമി പുരസ്കാരം തിരിച്ചുനൽകുമെന്ന് തിയറ്റർ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ വസന്ത് ബന്നാടി. സി.എ.എയും എൻ.ആർ.സിയും മുസ്ലിംകളെ മാത്രമല്ല ബാധിക്കുകയെന്നും രേഖകൾ കൈവശമില്ലാത്ത ആദിവാസികളും നിർധനരുമായിരിക്കും ദുരിതത്തിലാകുകയെന്നും വസന്ത് ബന്നാടി പറഞ്ഞു. രേഖകളിലെ ചെറിയ പിഴവുപോലും പ്രശ്നമുണ്ടാക്കും. സി.എ.എയും എൻ.ആർ.സിയും രാജ്യത്തെ വിഭജിക്കും. രേഖകളില്ലാത്തവരെ പാർപ്പിക്കാൻ തടങ്കൽ പാളയം നിർമിക്കുന്നില്ലെന്ന സർക്കാർ വാദം തെറ്റാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കരുതെന്നും പ്രതിഷേധസൂചകമായാണ് പുരസ്കാരം തിരിച്ചുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടക സംവിധാനത്തിന് 2002ലാണ് വസന്ത് ബന്നാടിക്ക് കർണാടക നാടക അക്കാദമി പുരസ്കാരം ലഭിക്കുന്നത്. നാലുവർഷം മുമ്പാണ് ഉഡുപ്പി കുന്ദാപുരയിലെ ഭണ്ഡാർകർസ് കോളജിൽനിന്ന് േകാമേഴ്സ് അധ്യാപകനായി വിരമിക്കുന്നത്. 58ഓളം കന്നട നാടകങ്ങളും നിരവധി കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story