Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമന്ത്രിസഭ വികസനം;...

മന്ത്രിസഭ വികസനം; ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

text_fields
bookmark_border
-അവശേഷിക്കുന്ന മന്ത്രിസ്ഥാനം ഉറപ്പാക്കാൻ നേതാക്കളുടെ സമ്മർദം -തോറ്റ സ്ഥാനാർഥി എം.ടി.ബി നാഗരാജുവുമായി ചർച്ച നടത്തി യെദിയൂരപ്പ ബംഗളൂരു: രണ്ടാംഘട്ട മന്ത്രിസഭ വികസനം ഡിസംബർ 20നു ശേഷമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസ്ഥാനത്തിനായുള്ള തർക്കം പാർട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കൂറുമാറി ബി.ജെ.പി സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച 11 പേരെയും മന്ത്രിമാരാക്കുമെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പാർട്ടി നേതാക്കളിൽതന്നെ ഭിന്നത രൂക്ഷമാണ്. മന്ത്രിസ്ഥാനങ്ങൾക്കായി കൂടുതൽ പേർ സമ്മർദം ചെലുത്തി രംഗത്തെത്തിയതോടെ ഡിസംബർ 20നുശേഷം നടക്കുമെന്ന് പറഞ്ഞ മന്ത്രിസഭ വികസനമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ആദ്യ മന്ത്രിസഭ വികസനത്തിൽ തഴയപ്പെട്ട ബി.ജെ.പി എം.എൽ.എമാരായ ഉമേഷ് കട്ടി, അരവിന്ദ് ലിംബാവലി, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരും സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഹോസക്കൊട്ടയിൽനിന്നു തോറ്റ ബി.ജെ.പി സ്ഥാനാർഥി എം.ടി.ബി നാഗരാജ് ശനിയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി ചർച്ച നടത്തി. പരാജയപ്പെട്ടെങ്കിലും എം.എൽ.സിയാക്കിയശേഷം മന്ത്രിപദവി നൽകണമെന്ന് എം.ടി.ബി നാഗരാജ് യെദിയൂരപ്പയോട് ആവശ്യപ്പെട്ടതായാണ് വിവരം. എം.ടി.ബിക്കൊപ്പം പരാജയപ്പെട്ട സ്ഥാനാർഥി എ.എച്ച്. വിശ്വനാഥിനെയും എം.എൽ.സിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സമ്മർദമുണ്ട്. അങ്ങനെവന്നാൽ, 13 പേർക്കും മന്ത്രിസ്ഥാനം നൽകുക എന്ന വെല്ലുവിളിയാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്. ബി.ജെ.പി പാളയത്തിലെത്തിയ കെ.പി.ജെ.പിയുടെ മുൻ എം.എൽ.എ ആർ. ശങ്കറിനും എം.എൽ.സി സ്ഥാനം നൽകാൻ സമ്മർദമുണ്ട്. നിലവിൽ 18 പേരുള്ള മന്ത്രിസഭയിൽ 16 പേർക്കുകൂടിയേ അവസരമുള്ളൂ. ഇതിൽ 13 പേരെയും പരിഗണിച്ചാൽ ബാക്കി മൂന്നു സ്ഥാനത്തേക്ക് മാത്രമാണ് മുതിർന്ന ബി.ജെ.പി എം.എൽ.എമാരെ ഉൾപ്പെടെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനാകുക. രമേശ് ജാർക്കിഹോളിയെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് ഉൾപ്പെടെ എതിർപ്പുണ്ട്. നിലവിൽ മൂന്നു ഉപമുഖ്യമന്ത്രിമാരെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി ചുമതലപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഈ തീരുമാനം പിൻവലിച്ചതായാണ് വിവരം. അതേസമയം, ഉപമുഖ്യമന്ത്രി പദവിയിൽ കുറഞ്ഞതൊന്നും പറ്റില്ലെന്ന നിലപാടിലാണ് രമേശ് ജാർക്കിഹോളി. രമേശ് ജാർക്കിഹോളിയെയും ശ്രീരാമുലുവിനെയും ഉപമുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള പ്രശ്ന പരിഹാര സാധ്യതയും നേതൃത്വം തേടുന്നുണ്ട്. അങ്ങനെ വന്നാൽ, സംസ്ഥാനത്ത് അഞ്ച് ഉപമുഖ്യമന്ത്രിമാരാകും ഉണ്ടാകുക. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നും ഇതുസംബന്ധിച്ച തീരുമാനം പാർട്ടി ഹൈകമാൻഡ് എടുക്കുമെന്നുമാണ് മന്ത്രി ശ്രീരാമുലു ശനിയാഴ്ച പ്രതികരിച്ചത്. ജനങ്ങളും പ്രവർത്തകരും താൻ ഉപമുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോറ്റവരും ജയിച്ചവരും ചേർന്ന് യെദിയൂരപ്പയിൽ സമ്മർദം ചെലുത്തുമ്പോൾ പാർട്ടി നേതാക്കളിൽനിന്നും എം.എൽ.എമാരിൽനിന്നും എതിർപ്പും രൂക്ഷമാകുന്നുണ്ട്. മന്ത്രി കെ.എസ്. ഈശ്വരപ്പയെ ഉൾപ്പെടെ നിലവിലുള്ള രണ്ടു മന്ത്രിമാരെ മാറ്റിനിർത്തി അതൃപ്തരായ എം.എൽ.എമാരെ പരിഗണിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. ഇതിനിടയിൽ ബി.ജെ.പി വിമതനായി മത്സരിച്ച എം.എൽ.എ ശരത് ബച്ചെഗൗഡ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടും പുറത്തുവന്നെങ്കിലും ഇക്കാര്യം ശരത് നിഷേധിച്ചു. ബി.ജെ.പിയിൽ ചേരുമെന്ന സൂചന നൽകി മുഖ്യമന്ത്രി യെദിയൂരപ്പയുമാ‍യി കൂടിക്കാഴ്ച നടത്തുമെന്നാണ് ശരത് ബച്ചെഗൗഡ അറിയിച്ചത്. മന്ത്രിസഭ വികസനം ഡിസംബർ 22 നുള്ളിൽ നടക്കുമെന്നും വിശ്വനാഥിനും നാഗരാജിനും എം.എൽ.സി സ്ഥാനം നൽകാൻ കുറച്ചു സമയം എടുക്കുെമന്നുമാണ് സ്വതന്ത്ര എം.എൽ.എയും മന്ത്രിയുമായ എച്ച്. നാഗേഷ് ശനിയാഴ്ച അഭിപ്രായപ്പെട്ടത്. മന്ത്രിസഭ വികസന സമയത്ത് എന്തും സംഭവിക്കാമെന്നും ത‍ൻെറ മന്ത്രിസ്ഥാെത്തക്കുറിച്ചുപോലും ഉറപ്പില്ലെന്നും മന്ത്രി കെ.എസ്. ഈശ്വരപ്പ ശനിയാഴ്ച പ്രതികരിച്ചു. സ്ഥിരതയുള്ള സർക്കാർ സംസ്ഥാനത്തുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടത്തി സമവായമുണ്ടായശേഷം അധികം വൈകാതെ ഡൽഹിയിലെത്തി യെദിയൂരപ്പ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. കേരള സമാജം കന്നട കലിയോണ അഞ്ചാം ഘട്ടത്തിലേക്ക് ബംഗളൂരു: മലയാളികള്‍ക്ക് കന്നട പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നട കലിയോണ എന്ന പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൻെറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് കെ.ആർ പുരം പൈ ലേഔട്ടിലുള്ള സാത്താര്‍ ഹോട്ടല്‍ ഹാളില്‍ നടക്കും. കേരള സമാജം കെ.ആര്‍. സോണ്‍ ചെയര്‍മാന്‍ ഹനീഫിൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. മുരളീധര്‍ ഉദ്ഘാടനം നിർവഹിക്കും. കന്നട വികസന അതോറിറ്റി അധ്യാപകന്‍ രാജീവ്‌ ലക്ഷ്മീ നാരായണ, കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണന്‍, ജനറൽ സെക്രട്ടറി റജി കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കന്നട വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് കന്നട കലിയോണ എന്ന പദ്ധതി നടപ്പാക്കുന്നത്. കേരള സമാജത്തിൻെറ നേതൃത്വത്തില്‍ മൂന്നാമത്തെ പഠന കേന്ദ്രമാണ് ഇത്. കേരള സമാജത്തിൻെറ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇന്ദിര നഗര്‍ കൈരളി നികേതന്‍ കാമ്പസിലും െഹാസൂര്‍ റോഡ് എസ്.ജി പാളയത്ത് കേരള സമാജം സിറ്റി സോണിൻെറ നേതൃത്വത്തിലുമാണ് ക്ലാസുകള്‍ നടക്കുന്നത്. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. മലയാളികളെ കന്നട എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെ.ആര്‍. പുരം: 9448811111, ഇന്ദിരാനഗര്‍: 7619651419, എസ്.ജി. പാളയ: 9019112467.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story