Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:03 AM IST Updated On
date_range 17 Nov 2019 5:03 AM ISTവിദ്യാഭ്യാസ വകുപ്പിെൻറ കൈപ്പുസ്തകത്തിൽ അംബേദ്കർക്ക് അവഹേളനം; പ്രതിഷേധവുമായി ദലിത് സംഘടനകൾ
text_fieldsbookmark_border
വിദ്യാഭ്യാസ വകുപ്പിൻെറ കൈപ്പുസ്തകത്തിൽ അംബേദ്കർക്ക് അവഹേളനം; പ്രതിഷേധവുമായി ദലിത് സംഘടനകൾ ഉദ്യോഗസ്ഥർക്കെത ിരെ ക്രിമിനൽ കേസെടുക്കണമെന്ന് ബംഗളൂരു: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറെ അവമതിച്ചതിനെതിരെ കർണാടകയിൽ ദലിത് സംഘടനകളുടെയും മറ്റും പ്രതിഷേധം തുടരുന്നു. സംഭവത്തിൽ പ്രൈമറി െസക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിൻെറ രാജി ആവശ്യപ്പെട്ട് മൈസൂരുവിലെ അഭിഭാഷകർ ശനിയാഴ്ച കോടതി നടപടികൾ ബഹിഷ്കരിച്ചു. ഇന്ത്യൻ ഭരണഘടന തയാറാക്കിയത് ഡോ. ബി.ആർ. അംബേദ്കർ തനിച്ചല്ലെന്ന വിദ്യാഭ്യാസ വകുപ്പിൻെറ ൈകപ്പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. കൈപ്പുസ്തകം തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയെന്നും ഇവർ തയാറാക്കിയ കൈപ്പുസ്തകം മന്ത്രിയുടെയോ പ്രിൻസിപ്പൽ സെക്രട്ടറിയുെടയോ അനുമതി തേടുംമുമ്പ് ചില ഉദ്യോഗസ്ഥർ വിദ്യാഭ്യാസ വകുപ്പിൻെറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ വെബ്സൈറ്റിൽനിന്ന് കൈപ്പുസ്തകം പിൻവലിക്കുകയും അച്ചടിക്കുന്നത് തടയുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി വകുപ്പിലെ നാല് ഡയറക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മാത്രമായി വിഷയത്തെ കാണാനാവില്ലെന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വിവിധ് ദലിത് സംഘ് സൻസ്തകള പ്രസിഡൻറ് ഉള്ളികാശി ആരോപിച്ചു. 2016 ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ സർക്കുലറാണ് കൈപ്പുസ്തകത്തിൽ റഫറൻസായി ചേർത്തിരിക്കുന്നത്. എച്ച്.ആർ.ഡി ഒൗദ്യോഗിക വെബ്സൈറ്റിൽനിന്ന് ഇൗ സർക്കുലറും നീക്കം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സംഭവത്തിലെ ഗൂഢാലോചന മറയ്ക്കാനും ജനത്തിൻെറ കണ്ണിൽ പൊടിയിടാനുമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുറ്റക്കാരായ ഉദ്യോഗസ്ഥർെക്കതിരെ ക്രിമിനൽ കേെസടുക്കണമെന്ന് ആവശ്യപ്പെട്ടു. ബി.എസ്.പി, ദലിത് സംഘർഷ് സമിതി, കർണാടക രാജ്യ ഹിന്ദുലിഡ വർഗകള ജാഗ്രത വേദികെ, അംബേദ്കർ സേനെ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച മൈസൂരു ടൗൺഹാളിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന കാരണമാണ് ചായ വിൽപനക്കാരന് പ്രധാനമന്ത്രിയാവാൻ കഴിഞ്ഞതെന്ന് ബി.എസ്.പി ധാർവാഡ് ജില്ല പ്രസിഡൻറ് പ്രേമനാഥ് ചിക്കതുമ്പൽ പറഞ്ഞു. കേന്ദ്രത്തിലും കർണാടകയിലും അധികാരത്തിലേറിയ ബലത്തിൽ അംബേദ്കറെ അവമതിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പിടിക്കപ്പെട്ടപ്പോൾ ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story