ഡോക്​ടറെ ​ൈകയേറ്റം ചെയ്​ത സംഭവം; 13 കന്നട പ്രവർത്തകർ അറസ്​റ്റിൽ

05:03 AM
09/11/2019
ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു സംസ്ഥാനത്തെ ആശുപത്രികളിൽ ഒ.പി ബഹിഷ്കരിച്ചു ബംഗളൂരു: കന്നട സംസാരിക്കാത്തതിൻെറ പേരിൽ മിേൻറാ ആശുപത്രിയിൽ വനിത ഡോക്ടറെ ൈകയേറ്റം ചെയ്ത സംഭവത്തിൽ 13 കന്നട രക്ഷണ വേദികെ പ്രവർത്തകർ അറസ്റ്റിലായി. വനിത നേതാവ് അശ്വിനി ഗൗഡ അടക്കമുള്ളവർ വെള്ളിയാഴ്ച രാവിലെ വി.വി. പുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ബംഗളൂരു അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരെ െഎ.പി.സി 506, 341, 149, 504, 323 വകുപ്പുകളാണ് ചുമത്തിയത്. കെ.ആർ.വി പ്രവർത്തകരുടെ അറസ്റ്റിനെ തുടർന്ന് ജൂനിയർ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച കർണാടകയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ഒ.പി ബഹിഷ്കരണം അങ്ങേറിയിരുന്നു. എമർജൻസി വിഭാഗത്തിലും കിടത്തി ചികിത്സ വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ ആഹ്വാനപ്രകാരം നടന്ന ബഹിഷ്കരണ സമരം പ്രതികളുടെ അറസ്റ്റിനെ തുടർന്ന് അവസാനിപ്പിച്ചു. തുടർന്ന് ആശുപത്രികളിലെ ഒൗട്ട് പേഷ്യൻറ് വിഭാഗങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. ജനങ്ങൾ ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നത് തടയാൻ കർശന നടപടി വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായ സംരക്ഷണവും വേണം. ഇത്രയും ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. സമരം ശക്തമാക്കിയതിന് ശേഷം പ്രതികൾ സ്വമേധയാ വന്ന് കീഴടങ്ങുകയായിരുന്നു. ഇത്തരം കേസുകളിൽ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത് സമാന സംഭവങ്ങൾ ആവർത്തിക്കാനിടയാക്കും. ഡോക്ടർമാർക്ക് മതിയായ തൊഴിൽ സുരക്ഷയും നിയമസംരക്ഷണവും വേണം. ഇൗ ആവശ്യം ഉന്നയിച്ച് തങ്ങൾ പ്രധാനമന്ത്രിക്ക് കത്തുനൽകിയെന്നും സമരക്കാർ അറിയിച്ചു. അതേസമയം, മിേൻറാ ആശുപത്രിയിൽ നടന്ന നേത്ര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കാഴ്ച നഷ്ടപ്പെട്ടവർക്കായി പോരാട്ടം തുടരുമെന്ന് കന്നട രക്ഷണ വേദികെ പ്രവർത്തകർ പറഞ്ഞു. മാസങ്ങൾക്കു മുമ്പ് മിേൻറാ ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയക്കുശേഷം നൽകിയ മരുന്നിൻെറ പാർശ്വഫലം കാരണം ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇൗ കേസ് കോടതിയിലെത്തിയിരുന്നു. കാഴ്ച നഷ്ടപ്പെട്ട ഒരു രോഗിയുമായി എത്തിയായിരുന്നു കന്നട രാജ്യോത്സവ ദിനത്തിൽ കെ.ആർ.വി പ്രവർത്തകർ ഡോക്ടറുമായി തർക്കിച്ചതും തുടർന്ന് കൈയേറ്റം ചെയ്തതും. അനിഷ്ട സംഭവത്തിനുപിന്നാലെ ബാംഗ്ലൂർ മെഡിക്കൽ കോളജിന് കീഴിലെ വിക്ടോറിയ ആശുപത്രി, വാണിവിലാസ് ആശുപത്രി, മിേൻറാ ആശുപത്രി എന്നിവിടങ്ങളിലെ ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങുകയായിരുന്നു. പടം- സിദ്ധരാമയ്യയുമായി ഭിന്നതയില്ല -ശിവകുമാർ ബംഗളൂരു: സിദ്ധരാമയ്യയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും വഹിക്കാൻ തയാറാണെന്നും കോൺഗ്രസ് എം.എൽ.എയും മുതിർന്ന നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. മൈസൂരുവിലും മാണ്ഡ്യയിലും രണ്ടാം ദിനവും സന്ദർശനം നടത്തുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ ഭിന്നതയില്ല. സിദ്ധരാമയ്യയുമായും എനിക്ക് അഭിപ്രായവ്യത്യാസമില്ല. അദ്ദേഹം നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമാണ്. അദ്ദേഹത്തിന് കീഴിലാണ് ഞാൻ നിയമസഭയിലിരിക്കുന്നത്. 1985 മുതൽ ഞാൻ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുകയാണ്. ഇപ്പോഴും എൻെറ ചുമലിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. പാർട്ടി ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ് -ശിവകുമാർ വ്യക്തമാക്കി. കഴിഞ്ഞദിവസം മൈസൂരുവിൽ നടത്തിയതിനു സമാനമായി വെള്ളിയാഴ്ച മാണ്ഡ്യയിലും ശിവകുമാറിൻെറ റോഡ് ഷോ നടന്നു. വൊക്കലിഗ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് സ്വീകരണം നൽകിയത്. വെള്ളിയാഴ്ച വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ സന്ദർശനത്തിനിടെ ജെ.ഡി.എസ് നേതാക്കളെയും കണ്ടുമുട്ടി. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എച്ച്.ഡി. ദേവഗൗഡയും ഡി.കെ. ശിവകുമാറും ഒരേ സമയത്താണ് ദർശനത്തിനെത്തിയത്. ഭാര്യ െചന്നമ്മയോടൊപ്പമായിരുന്നു ദേവഗൗഡയുടെ സന്ദർശനം. ഡി.െക. ശിവകുമാർ 101 തേങ്ങയുടച്ച് വഴിപാട് നടത്തി. ക്ഷേത്ര മുറ്റത്തുെവച്ച് ദേവഗൗഡയെ കണ്ടതോടെ അദ്ദേഹത്തിൻെറ കാൽപാദങ്ങളിൽതൊട്ട് നമസ്കരിച്ചു. ചാമുണ്ഡേശ്വരി എം.എൽ.എ ജി.ടി. ദേവഗൗഡയും എച്ച്.ഡി. ദേവഗൗഡക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ചാമുണ്ഡി ഹിൽസിലെ ആദിചുഞ്ചനഗിരി ഉപമഠത്തിലും ശിവകുമാർ സന്ദർശനം നടത്തി. ജെ.ഡി.എസ് എം.എൽ.എ സാറ മഹേഷും അവിടെയെത്തിയിരുന്നു.
Loading...