Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:03 AM IST Updated On
date_range 9 Nov 2019 5:03 AM ISTസാന്ത്വന ട്രസ്റ്റ് സൗഹൃദസംഗമം നാളെ
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു മലയാളി കൂട്ടായ്മയായ സാന്ത്വന ചാരിറ്റബിൾ ട്രസ്റ്റിൻെറ കീഴിൽ പ്രവാചക അനുസ്മരണ സമ്മേളനവും സൗഹ ൃദസംഗമവും ഞായറാഴ്ച നടക്കും. നാഗർഭാവി പാപറെഡ്ഡിപാളയം സാന്ത്വന ഹാളിൽ ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ചെയർമാൻ ഖാതിം കുന്നുമ്മൽ അധ്യക്ഷത വഹിക്കും. വാഗ്മിയും പണ്ഡിതനുമായ ഡോ. അലിഫ് ശുക്കൂർ, ലൈറ്റ് ഒാഫ് ട്രൂത്ത് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, എസ്.എൻ.ഡി.പി സെൻട്രൽ കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സാന്ത്വന സെക്രട്ടറി ഡോ. ഷാമോൻ സ്വാഗതവും സബാഹ് പാടൂർ നന്ദിയും പറയും. ഫോൺ: 8147410919. കുഴികൾ അടക്കാൻ ഇനി രണ്ടുദിവസം -50 ശതമാനമെങ്കിലും പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ബി.എം.പി ബംഗളൂരു: നഗരറോഡുകളിലെ കുഴികൾ അടക്കാൻ ബി.ബി.എം.പിക്ക് മുന്നിലുള്ളത് രണ്ടുദിവസം മാത്രം. നവംബർ പത്തിന് മുമ്പ് നഗരത്തിലെ എല്ലാ റോഡുകളിലെയും കുഴികൾ അടക്കുമെന്നാണ് മേയർ ഗൗതം കുമാർ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോഴും പകുതി പൂർത്തിയായിട്ടില്ല. കുഴികൾ അടക്കാത്തതിനെതുടർന്ന് ഹൈകോടതി ബി.ബി.എം.പിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കുഴികൾ അടക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിമർശനം. തുടർന്നാണ് നവംബർ പത്ത് പരിധിവെച്ചുകൊണ്ട് ദ്രുതഗതിയിൽ കുഴികൾ അടക്കാൻ ആരംഭിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ പൈത്തണ്‍ എന്ന യന്ത്രത്തിൻെറ സഹായത്തോടെയാണ് പ്രവൃത്തികള്‍ നടക്കുന്നത്. നവംബർ പത്തിന് മുമ്പ് എല്ലാ കുഴികളും അടക്കാനാകില്ലെന്നും 50 ശതമാനം എങ്കിലും പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞദിവസം മേയർ ഗൗതം കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, സമയപരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്നതിനാല്‍ അറ്റകുറ്റപ്പണിക്ക് മതിയായ ഗുണമേന്മയില്ലെന്നും ആരോപണമുയരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ 3649 കുഴികളുണ്ടെന്നാണ് കോര്‍പറേഷൻെറ കണക്ക്. കുമാരസ്വാമി ലേഔട്ട്, വൈറ്റ് ഫീല്‍ഡ്, ബാനസ് വാടി, മൈക്കോ ലേഔട്ട്, ഹുളിമാവ്, ആർ.ടി. നഗര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുഴികളുള്ളത്. ഇതില്‍ ഭൂരിഭാഗവും നികത്തിക്കഴിഞ്ഞതായാണ് കോര്‍പറേഷൻെറ വാദം. അതത് വാര്‍ഡുകളുടെ ചുമതലയുള്ള എന്‍ജിനീയര്‍മാരാണ് അറ്റകുറ്റ പണിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞമാസം നഗരത്തില്‍ പെയ്ത മഴയിലാണ് ഭൂരിഭാഗം റോഡുകളും തകരാറിലായത്. photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story