ബുക്കിങ്​ പൂർണം; ബംഗളൂരു - തിരുവനന്തപുരം ട്രെയിൻ ഇന്ന്​

05:04 AM
23/05/2020
മലബാർ മേഖലയിലേക്കും ട്രെയിൻ വേണമെന്ന് ആവശ്യം ബംഗളൂരു: ലോക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളൂരുവിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ളവർക്കായി നോർക്ക ഏർപ്പെടുത്തിയ ബംഗളൂരു- തിരുവനന്തപുരം ശ്രമിക് െട്രയിൻ ശനിയാഴ്ച യാത്ര തിരിക്കും. ബംഗളൂരു കേൻറാൺമൻെറ് സ്റ്റേഷനിൽനിന്ന് രാത്രി എട്ടിനാണ് ട്രെയിൻ പുറപ്പെടുക. വെള്ളിയാഴ്ച ഉച്ചയോടെ 1,600 പേരുടെ ബുക്കിങ് പൂർത്തിയായിരുന്നു. ഇതോടെ നോർക്ക വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. ബുക്ക് ചെയ്തവരുടെ വിവരങ്ങൾ നോർക്ക റെയിൽവേ അധികൃതർക്ക് കൈമാറി. സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാവരും https://covid19jagratha.kerala.nic.in/home/addNewDomestic എന്ന ലിങ്കിൽ കയറി സംസ്ഥാനത്തേക്കുള്ള എൻട്രി പാസ് എടുക്കണമെന്ന് നോർക്ക ബംഗളൂരു വികസന ഒാഫിസർ റീസ രഞ്ജിത് അറിയിച്ചു. സ്പെഷൽ ട്രെയിനിനുള്ള ടിക്കറ്റിങ് സൗകര്യം മാത്രമാണ് നോർക്ക വഴി ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ 'Covid19jagratha' പോർട്ടലിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണം. വെബ്സൈറ്റിൽ 'സെലക്ട് വെഹിക്കിൾ ൈടപ്' എന്ന ഓപ്ഷനിൽ നിന്നും 'ട്രെയിൻ' തിരഞ്ഞെടുക്കണം. അതിനു ശേഷം 'ട്രെയിൻ' എന്ന ഓപ്ഷനിൽ നിന്ന് ബംഗളൂരു- തിരുവനന്തപുരം സ്പെഷൽ ട്രെയിൻ തിരഞ്ഞെടുക്കുക. സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പി.എൻ.ആർ നമ്പറോ സീറ്റ് നമ്പറോ നൽകേണ്ട ആവശ്യമില്ല. രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്തേക്ക് ഉള്ള പ്രവേശന പാസ് നേടിയാലേ റെയിൽവേ സ്റ്റേഷനിലെ മെഡിക്കൽ സ്ക്രീനിങ് പൂർത്തിയായി യാത്ര തുടരാനാകൂ. റെയിൽവേ സ്റ്റേഷനിലെ സ്ക്രീനിങ്ങിന് വിധേയമാവാൻ യാത്ര പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുെമ്പങ്കിലും എത്തണം. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് മൊബൈലിൽ ലഭിക്കും. അതേസമയം, ബംഗളൂരുവിൽനിന്ന് മലബാർ മേഖലയിലേക്കും ട്രെയിൻ സർവിസ് ഒരുക്കാൻ നോർക്ക മുൻകൈയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓർഗനൈസേഷൻ ഓഫ് യുനൈറ്റഡ് മലയാളീസ് ( ഒരുമ ) കേരള മുഖ്യമന്ത്രിക്ക് നിവേദനംനൽകി. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ആളുകൾ നിലവിൽ ബസിനെയാണ് ആശ്രയിക്കുന്നത്. ചില സംഘടനകൾ നടത്തുന്ന ബസ് യാത്ര സൗകര്യത്തിനു 2500 മുതൽ 3500 രൂപ വരെ ഈടാക്കുന്നുണ്ട്. മലബാർ മേഖലയിലേക്ക് കൂടി ട്രെയിൻ ഒാടിക്കുന്നതോടെ ബംഗളൂരു മലയാളികളിൽ അത്യാവശ്യക്കാരുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് മലയാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
Loading...