Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതേജസ്വി സൂര്യയെ വിടാതെ...

തേജസ്വി സൂര്യയെ വിടാതെ പിന്തുടർന്ന്​ ട്വിറ്റർ വിവാദം

text_fields
bookmark_border
ബംഗളൂരു: ട്വിറ്റർ വിവാദം വിടാതെ പിന്തുടരുന്ന യുവനേതാവാണ് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ. തേജസ്വി സൂര്യയുടേതടക്കം നൂറിലേറെ ട്വീറ്റുകളാണ് കേന്ദ്ര െഎ.ടി വകുപ്പിൻെറ നിർദേശ പ്രകാരം ട്വിറ്റർ നീക്കിയത്. 121 ട്വീറ്റുകൾ നീക്കാനാവശ്യപ്പെട്ടുള്ള ലിസ്റ്റാണ് ഏപ്രിൽ 28ന് െഎ.ടി മന്ത്രാലയം നൽകിയത്. ഇതിൽ 65ാമത്തെ ട്വീറ്റാണ് അഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തേജസ്വി സൂര്യ എം.പിയുടേത്. ഹിന്ദു മഹാ കാൽ, ടിപ്പുസുൽത്താൻ ഷേർ എന്നീ ട്വിറ്റർ അക്കൗണ്ടുകളിലെ ട്വീറ്റുകളും നീക്കിയവയിൽ ഉൾപ്പെടും. നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് യുവമോർച്ച നേതാവായ തേജസ്വി സൂര്യ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇഷ്ടവലയത്തിൽപെട്ടവരുടെ ട്വീറ്റ് പോലും നീക്കേണ്ടിവരുന്നത് അടുത്തിടെ അറബ് രാഷ്ട്രങ്ങളിൽനിന്നടക്കം ഉയർന്ന വൻ പ്രതിഷേധത്താലാണെന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയാവുന്നത്. മുസ്ലിംകളെ തീവ്രവാദികളായി മുദ്രകുത്തുന്ന പ്രസ്തുത ട്വീറ്റിന് പുറമെ പ്രകോപനപരമായ പോസ്റ്റുകളും തേജസ്വി സൂര്യയുടേതായുണ്ട്. 2015ൽ അറബ് വനിതകളെ മോശമായി ചിത്രീകരിച്ച ട്വീറ്റ് ഇതിലൊന്നാണ്. എന്നാൽ, ഇൗ ട്വീറ്റ് വിവാദമായതോടെ എം.പി തന്നെ അടുത്തിടെ നീക്കുകയായിരുന്നു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളും സംഘ്പരിവാർ സംഘടനകളും മുസ്ലിംകളെ കുറ്റക്കാരായി ചിത്രീകരിച്ചപ്പോൾ ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരെ കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെയും ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഓപറേഷൻെറയും (ഒ.െഎ.സി) വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇന്ത്യ വിത്തൗട്ട് ഇസ്ലാമോഫോബിയ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമാവുകയും ചെയ്തതോടെ മോദി സർക്കാർ മുഖം രക്ഷിക്കാൻ നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ സമരം കത്തിനിന്ന സമയത്ത് സമരക്കാരെ അപഹസിച്ച് തേജസ്വി സൂര്യ നടത്തിയ തരം താണ പരാമർശവും വിവാദത്തിലായിരുന്നു. ബംഗളൂരുവിലെ െഎ.ടി രംഗത്തുള്ളവരും അഭിഭാഷകരും ബാങ്ക് ജീവനക്കാരും ഒാേട്ടാ തൊഴിലാളികളുമടക്കമുള്ളവർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ, വിദ്യാഭ്യാസമില്ലാത്ത, പഞ്ചർ കടകൾ നടത്തുന്നവർ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നുമായിരുന്നു തേജസ്വിയുടെ പരാമർശം. അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ കർണാടക റദ്ദാക്കിയതിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം തേജസ്വി സൂര്യ ട്വീറ്റ് ചെയ്തതും വ്യാപക വിമർശം ക്ഷണിച്ചുവരുത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് ലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണ് യെദിയൂരപ്പ സർക്കാർ തൊഴിലാളികളെ പെരുവഴിയിലാക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന വിമർശനം ഉയർന്നതിനിടെയായിരുന്നു എം.പിയുടെ ട്വീറ്റ്. ട്രെയിൻ റദ്ദാക്കിയ നടപടി, തൊഴിലാളികളുടെ സ്വപ്നങ്ങൾക്ക് വീണ്ടും പ്രതീക്ഷ നൽകാനിടയാക്കുമെന്നും സംസ്ഥാനത്തെ സാമ്പത്തിക രംഗം സജീവമാകുമെന്നും സൂചിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. എം.പിയും മുഖ്യമന്ത്രിയും വിമർശനം നേരിട്ടത്തിന് പിന്നാലെ കർണാടക സർക്കാർ തീരുമാനം പിൻവലിക്കുകയും ചെയ്തു. ഒാൺലൈനിൽ റമദാന്‍ സംഗമം നാളെ ബംഗളൂരു: 'റബ്ബിൻെറ തണലില്‍ സ്ഥൈര്യത്തോടെ' എന്ന പ്രമേയത്തിൽ റമദാന്‍ സംഗമം 2020 ഏകദിന ഓണ്‍ലൈന്‍ പരിപാടി ഞായറാഴ്ച നടക്കും. ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് കോവിഡ് 19ലോക്ഡൗൺ കാരണം ഇത്തവണ വെര്‍ച്വല്‍ റമദാന്‍ സംഗമമായി നടത്തുന്നത്. 'മാറുന്ന ലോകവും വിശ്വാസിയുടെ പ്രതീക്ഷകളും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി മുഖ്യ പ്രഭാഷണം നിർവഹിക്കും. ബ്രിട്ടൻ ആസ്ഥാനമായ ഡീന്‍ യൂത്ത് സൊലൂഷന്‍ സ്ഥാപകന്‍ ഡോ. കമ്രാന്‍ ഡീന്‍ ഇഗ്നൈറ്റ് യുവര്‍ പാഷന്‍ എന്ന വിഷയത്തിൽ യുവാക്കളുമായി സംവദിക്കും. വി.പി. ഷൗക്കത്തലി 'അതിജീവനത്തിൻെറ ഇസ്ലാമിക പാഠങ്ങള്‍' എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും. നാടിന് നന്മയുള്ള കുടുംബം എന്ന പാനല്‍ ചര്‍ച്ചക്ക് ജെ.ഐ.എച്ച് വനിത വിഭാഗം ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചര്‍, കേരള സെക്രട്ടറി പി. റുക്സാന എന്നിവര്‍ നേതൃത്വം നല്‍കും. എച്ച്.ഡബ്ല്യു.എ ചാരിറ്റി പ്രവർത്തനങ്ങളുടെയും ഹിറ മോറല്‍ സ്കൂളി‍ൻെറയും സ്റ്റാള്‍ വെർച്വല്‍ നഗരിയില്‍ ഒരുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story