Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTസ്മാരകമായി ജലനിധി പദ്ധതി: മോട്ടോർ തുരുമ്പെടുത്ത് വകുപ്പിന് നഷ്ടമായത് ഭീമമായ തുക
text_fieldsbookmark_border
നന്മണ്ട: ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ ജലനിധി പദ്ധതി സ്മാരകമായി. മൂന്നുപതിറ്റാണ്ട് മുമ്പ് നാഷനൽ സ്കൂളിനടുത്ത് ജലവകുപ്പ് ആറ് സൻെറ് സ്ഥലം വിലയ്ക്കെടുത്ത് കുളവും പമ്പ് ഹൗസും നിർമിക്കുകയും പുതിയോട്ടുകണ്ടി മലയിൽ ടാങ്കും സ്ഥാപിക്കുകയും ചെയ്തിരുന്നു. നന്മണ്ട ടൗൺ, കുന്നത്തെരു പ്രദേശങ്ങളിലെ രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതി ഏറെക്കാലം വിജയകരമായി മുന്നോട്ടുപോയെങ്കിലും പിന്നെ താളംതെറ്റി. 10,000 എച്ച്.പിയുടെ രണ്ട് മോട്ടോർ കേടുവന്നതും വെള്ളം തുടർച്ചയായി ലഭിക്കാതെ വന്നതും പദ്ധതിയുടെ മരണമണി മുഴങ്ങാൻ കാരണമായി. ബന്ധപ്പെട്ടവർ അറ്റകുറ്റപ്പണി നടത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമെടുത്തതുമില്ല. അതുവരെ കുടിവെള്ളത്തെ ആശ്രയിച്ചിരുന്ന നഗരവാസികളും ഗ്രാമീണരും കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടി. പമ്പ് ഹൗസിൽ 17.5 എച്ച്. പി മോട്ടോർ തുരുമ്പെടുത്ത് നശിക്കുകയാണ്. പമ്പ് ഹൗസിന് വാതിലില്ലാത്തതിനാൽ സാമൂഹികവിരുദ്ധർ അകത്തുകടന്ന് മോട്ടോറിൻെറ ഒരുവിധം ഊരിയെടുക്കാൻ പറ്റിയ സാധനങ്ങൾ അടിച്ചുമാറ്റിയിരിക്കുകയാണ്. വാതിലില്ലാത്തതിനാൽ മോട്ടോർതന്നെ കൊണ്ടുപോയാലും അതിശയപ്പെടേണ്ടതിെല്ലന്നാണ് പ്രദേശവാസികൾ പറയുന്നത്. അകലെനിന്നും ഇരുചക്രവാഹനങ്ങളിൽ വന്ന് മദ്യപിച്ച് കാലിക്കുപ്പികൾ കുളത്തിലേക്ക് വലിച്ചെറിയുന്നതായും നാട്ടുകാർ പറയുന്നു. ഈ പദ്ധതി കാർഷികാവശ്യത്തിനായി ഉപയോഗിക്കാൻ കഴിയും. വരൾച്ചയിലും ജലസമ്പന്നമാണ് പാലാകുളം. പക്ഷേ, ആര് ഉപയോഗപ്പെടുത്തുമെന്നാണ് ഗ്രാമീണരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story