Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുന്നൊരുക്കമില്ലാതെ...

മുന്നൊരുക്കമില്ലാതെ പ്ലാസ്​റ്റിക്​ നിരോധനം; വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
കോഴിക്കോട്: ബദൽ സംവിധാനങ്ങൾ ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കെ. ഹസ്സൻ കോയ ഉദ്ഘാടനം ചെയ്തു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം വ്യാപാര മേഖലയിൽ വൻ പ്രതിസന്ധിക്ക് കാരണമായെന്ന് വ്യാപാരികൾ ആരോപിച്ചു. പ്ലാസ്റ്റിക്കിന് പകരം സംവിധാനം ഒരുക്കുന്നതുവരെ പിഴ ഈടാക്കുന്നത് നീട്ടിവെക്കണമെന്നും വ്യാപാരികൾ ആവശ്യപെട്ടു. എൻ.വി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഷെഫീക്ക്, സംസ്ഥാന വൈസ് പ്രസിഡൻറ് വി. സുനിൽ കുമാർ, കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. അരുൺ കുമാർ, ഷർഷാദ് ആദ്യരാജ, ഫൈസൽ കുടമ്മൽ, ഒ. നാസർ, സി.കെ. സുനിൽ പ്രകാശ്, രൂപേഷ് കോളിയേട്ട്, ഹുക്മത്ത് വലിയങ്ങാടി, കെ.എ. നാസർ, ജോർജ് മുക്കം, ഫൈസൽ മാവൂർ, സുബൈർ കൊളക്കാടൻ, ടി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story