Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:05 AM IST Updated On
date_range 7 Jan 2020 5:05 AM ISTഎസ്.വൈ.എസ് ജില്ല യുവജന റാലി ശനിയാഴ്ച
text_fieldsbookmark_border
താമരശ്ശേരി: 'പൗരത്വം ഔദാര്യമല്ല-യുവത്വം നിലപാട് പറയുന്നു' പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന എസ്.വൈ.എസ് ജില്ല യുവ ജന റാലി ജനുവരി 11ന് താമരശ്ശേരിയില്‍ നടക്കും. പ്രതിനിധി സമ്മേളനം, ബഹുജന റാലി, പൊതുസമ്മേളനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം നടക്കുന്ന പരപ്പന്‍പൊയിലിലെ നഗരിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലത്തിൻെറ നേതൃത്വത്തില്‍ പതാകകള്‍ ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് പ്രതിനിധിസമ്മേളനം ആരംഭിക്കും. രാവിലെ 11ന് 'പൗരത്വം ഔദാര്യമല്ല' വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, കെ.ഇ.എന്‍, അഡ്വ പി.എം. സുരേഷ് ബാബു, ഉമ്മര്‍ പാണ്ടികശാല സംസാരിക്കും. ഉച്ചക്കുശേഷം റാലി നടക്കും. അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സമാപന സമ്മേളനം ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് വള്ള്യാട് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ സി.പി. ശാഫി സഖാഫി, കണ്‍വീനര്‍ ബി.സി. ലുഖ്മാന്‍ ഹാജി, എസ്.വൈ.എസ് ജില്ല സെക്രട്ടറി പി.വി. അഹ്മദ് കബീര്‍, മുനീര്‍ സഅദി പൂലോട്, സാബിത് അബ്ദുല്ല സഖാഫി, റിസാല്‍ കട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story