Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജെ.എൻ.യു: നമ്മുടെ മൗനം...

ജെ.എൻ.യു: നമ്മുടെ മൗനം ഫാഷിസ്​റ്റ്​ ശക്തികൾക്ക്​ പ്രചോദനം -കെ.ടി. ജലീൽ

text_fields
bookmark_border
കോഴിക്കോട്: ജെ.എൻ.യുവിലെ ലേഡീസ് ഹോസ്റ്റലിൽവരെ കയറി വിദ്യാർഥി യൂനിയൻ നേതാവ് െഎഷി ഘോഷ് ഉൾപ്പെടെയുള്ളവരെ അത ിക്രൂരമായി തല്ലിച്ചതച്ചു എന്നത് നമ്മുടെ രാജ്യം എങ്ങോട്ടുപോകുന്നു എന്നതിൻെറ സൂചനയാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഇതിനെതിരെ ശക്തമായി കാമ്പസുകൾ പ്രതികരിക്കണം. െതരുവുകളിൽ പ്രതിേഷധം ഉയരണം. അക്രമം ഇവിടെ നിന്നില്ലെങ്കിൽ മറ്റ് കാമ്പസുകളിലേക്കും പടരും. നമ്മുടെ മൗനമാണ് പലപ്പോഴും ഫാഷിസ്റ്റ് ശക്തികൾക്ക് ഇങ്ങനെയുള്ള അതിക്രമങ്ങൾ കാണിക്കാൻ പ്രേചാദനമാകുന്നത്. ഒാരോ ഘട്ടങ്ങളിലും പ്രതികരിക്കാൻ തയാറായാൽ തീർച്ചയായും അതിൽനിന്ന് പിന്തിരിയാൻ ഒരു പരിധിവരെയെങ്കിലും ബന്ധപ്പെട്ടവർ ശ്രമിക്കുമെന്നും ജലീൽ പറഞ്ഞു. ഫാറൂഖ് കോളജിൽ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻറ്സ് ലീഡേഴ്സ് കോൺക്ലേവിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജിയിലെയും സാേങ്കതിക സർവകലാശാലയിലുമൊക്കെ സിൻഡിക്കേറ്റ് അംഗങ്ങളെ ഗവർണർ ഹിയറിങ്ങിന് വിളിപ്പിച്ചത് സന്തോഷം നൽകുന്നു. ആ ഇടപെടലിൻെറ ഭാഗമായാണ് പരീക്ഷകൾ ഏകീകരിക്കാൻ സാധിച്ചതെന്നും മന്ത്രി ജലീൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story