Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTനടുവത്തൂർ ചമ്പോളി താഴ സ്വർണപ്രഭ വിതറി നെൽക്കതിരുകൾ
text_fieldsbookmark_border
കൊയിലാണ്ടി: ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന നടുവത്തൂർ ചമ്പോളി താഴ കല്ലിട്ടൊടി പാടശേഖരത്ത് കണ്ണിനും മനസ്സിനും കുളിർമയേകി സ്വർണപ്രഭയുമായി നെൽക്കതിരുകൾ. ദിവസങ്ങൾക്കകം ഇവിടെ കൊയ്ത്തുപാട്ടുകൾ ഉയരും. നെല്ല് കൊയ്തെടുക്കുന്നതിൻെറ ആരവം പ്രദേശത്ത് മുഴങ്ങും. ചമ്പോളി താഴ ഭാഗത്ത് 20 ഏക്കർ പാടത്താണ് നെൽകൃഷി ചെയ്തത്. ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വെള്ളം കയറിയതിനാൽ നഷ്ടം സംഭവിച്ചിരുന്നു. ഒറീസ ഇനത്തിൽപെട്ട നെല്ലാണ് കൃഷി ചെയ്തത്. നെൽകൃഷിക്ക് മാത്രമായി മാറ്റിെവച്ചിട്ടുള്ള ഈ പ്രദേശത്ത് ട്രില്ലർ എത്താൻ നടപ്പാതയില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് കല്ലിട്ടൊടി പാടശേഖര സമിതി അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story