Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTവർഗീയ വിദ്വേഷ പ്രസ്താവന: ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്തു
text_fieldsbookmark_border
ബംഗളൂരു: വിദ്വേഷ പ്രസംഗത്തിൻെറ പേരിൽ ബെള്ളാരി ബി.ജെ.പി എം.എൽ.എ സോമശേഖർ റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 153 എ (ഇരു വിഭാഗങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കൽ), 295 എ (മതവികാരം ്വ്രണപ്പെടുത്തൽ), 505 ബി (ജനങ്ങളെ ചകിതരാക്കുന്ന പ്രസ്താവന പുറപ്പെടുവിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിെൻറ പേരിൽ മുസ്ലിംകൾക്കെതിരെ വർഗീയ വിദ്വേഷ പ്രസ്താവന നടത്തിയതിനാണ് കേസ്. സംഭവത്തിൽ എം.എൽ.എക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെള്ളാരിയിൽ നടന്ന 'ദേശ് ഭക്ത് നാഗരിക് വേദികെ'യുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല റാലിയിലായിരുന്നു എം.എൽ.എയുടെ വിദ്വേഷ പ്രസംഗം. പൗരത്വ ഭേദഗതി നിയമത്തെ അനുസരിക്കാൻ താൽപര്യമില്ലാത്തവർ പാകിസ്താനിലേക്ക് പോവണമെന്നും തങ്ങളുടെ രാജ്യത്ത് കഴിയണമെങ്കിൽ മുസ്ലിംകൾ തങ്ങൾ പറയുന്നത് അനുസരിക്കണമെന്നും അല്ലാത്തപക്ഷം എന്തുചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നുമായിരുന്നു എം.എൽ.എ ആക്രോശിച്ചത്. തുടർന്ന് എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം നേതാക്കൾ റായ്ച്ചൂർ സദർ ബസാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് എം.എൽ.എക്കെതിരെ കേെസടുക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടുപോവില്ലെന്ന് ബെള്ളാരിയിൽ മുസ്ലിം സംഘടനകൾ നിലപാടെടുത്തതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായത്. വെള്ളിയാഴ്ച നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച മുസ്ലിംകൾ തെരുവിലിറങ്ങിയതോടെ ഗത്യന്തരമില്ലാതെ െവെകീട്ട് 3.30ന് എം.എൽ.എക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. 80 ശതമാനം വരുന്ന തങ്ങളാണ് ഇന്ത്യയിൽ ഭൂരിപക്ഷം. ന്യൂനപക്ഷ വിഭാഗങ്ങൾ വെറും 17 ശതമാനമാണ്. മുസ്ലിംകൾ തങ്ങളുടെ ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കരുതെന്നും ഭൂരിപക്ഷത്തിന് ക്ഷമ നശിച്ചാൽ അതിെൻറ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി. മുസ്ലിംകൾ രാജ്യംവിട്ടാൽ ഇവിടത്തെ ജനസംഖ്യ കുറഞ്ഞുകിട്ടുമെന്നും മുസ്ലിംകൾ പത്തും ഇരുപതും കുട്ടികളെ ജനിപ്പിക്കുകയാണെങ്കിൽ 50 കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ തങ്ങൾക്കും കഴിയുമെന്നും സോമശേഖര റെഡ്ഡി പറഞ്ഞു. ബി.ജെ.പി എം.എൽ.എയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കർണാടക കോൺഗ്രസും മുസ്ലിം നേതാക്കളും രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, വർക്കിങ് പ്രസിഡൻറ് ഇൗശ്വർ ഖണ്ഡ്രെ എന്നിവരുടെ നേതൃത്വത്തിൽ െഎ.ജി നീലാമണി രാജുവിനെ കണ്ട് പരാതി നൽകി. ഒരു സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രസ്താവനയിലൂടെ സോമശേഖർ റെഡ്ഡി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും ബി.ജെ.പിയുടെ മനോഭാവമാണ് എം.എൽ.എയുടെ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 'ഭൂരിപക്ഷത്തിെൻറ ക്ഷമ പരീക്ഷിക്കരുതെ'ന്ന് ഗോധ്ര സംഭവം ഒാർമിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുമ്പ് ടൂറിസം മന്ത്രി സി.ടി. രവിയും വിവാദ പ്രസ്താവന നടത്തിയിരുന്നു. ബി.ജെ.പി എം.എൽ.എ സോമശേഖർ റെഡ്ഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബെള്ളാരിയിൽ മുസ്ലിം സംഘടനകളുടെ വൻ റാലി ശനിയാഴ്ച അരങ്ങേറി. സോമശേഖർ റെഡ്ഡിയുടെ അടുത്ത അനുയായിയായ അലിഖാൻ അടക്കമുള്ളവർ റാലിയിൽ പെങ്കടുത്തു. ബെള്ളാരി ബി.ജെ.പിയിലെ ശക്തരായ റെഡ്ഡി സഹോദരന്മാരിൽപെട്ടയാളാണ് സോമശേഖർ റെഡ്ഡി. സഹോദരന്മാരായ ജി. കരുണാകര റെഡ്ഡിയും ജനാർദന റെഡ്ഡിയും യെദിയൂരപ്പയുടെ ആദ്യ സർക്കാറിൽ മന്ത്രിമാരായിരുന്നു. കുപ്രസിദ്ധമായ ഖനി അഴിമതി കേസിൽ ഉൾപ്പെട്ടവരാണ് ജനാർദന റെഡ്ഡിയും സോമശേഖര റെഡ്ഡിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story