Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:03 AM IST Updated On
date_range 2 Jan 2020 5:03 AM ISTആൾക്കൂട്ടത്തിൽനിന്ന് കുറ്റവാളികളെ പൊക്കാനുള്ള വിദ്യയുമായി സൈബർ ഡോം
text_fieldsbookmark_border
കോഴിക്കോട്: ആൾക്കൂട്ടത്തിനിടയിൽ നിന്നുപോലും കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്ന സാേങ്കതിക വിദ്യയുമായി കോഴിക്കോട് സൈബർ ഡോം. ഇതു സംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പൊലീസ് തിരയുന്ന ആളുകളുടെ മുഖം ആൾക്കൂട്ടത്തിനിടയിൽ നിന്ന് കണ്ടെത്താനാവുന്ന സാേങ്കതിക വിദ്യയാണിത്. ആയിരങ്ങൾ പെങ്കടുക്കുന്ന സമ്മേളനങ്ങളിലും ഉത്സവങ്ങളിലും മറ്റും കുറ്റവാളികൾ നുഴഞ്ഞുകയറുന്നത് തടയാനും ഇതുവഴി സാധിക്കും. ഡ്രോൺ കാമറയുടെ സഹായത്തോടെയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. കുറ്റവാളികളുടെ സ്പോട്ട് തിരിച്ചറിയുന്നതോടെ പെെട്ടന്ന് പൊലീസിന് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്യാനാവും. കേരള പൊലീസിനുതന്നെ മുതൽക്കൂട്ടാവുന്നതാണ് പുതിയ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story