Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2019 5:03 AM IST Updated On
date_range 30 Dec 2019 5:03 AM ISTമുസ്ലിം സംഘടനകളുടെ യോഗം ചെന്നിത്തല
text_fieldsbookmark_border
മുസ്ലിം സംഘടനകളുടെ യോഗം പൗരത്വ നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ചെന്നിത്തല ആശങ്ക വേണ്ട, യു. ഡി.എഫ് ഒറ്റക്കെട്ടായി ഒപ്പമുണ്ട് തുടര്‍ പ്രക്ഷോഭങ്ങള്‍ ജനുവരി മൂന്നിന് തീരുമാനിക്കും തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിന് മുസ്ലിം സംഘടനകളുടെ സഹകരണവും പിന്തുണയും തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒന്നിച്ചും ഒറ്റക്കുമുള്ള സമരങ്ങളുണ്ടാകും. തുടര്‍ പ്രക്ഷോഭങ്ങള്‍ ജനുവരി മൂന്നിന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. 13ന് എറണാകുളത്ത് മറൈന്‍ ഡ്രൈവിലും 18ന് കോഴിക്കോട്ടും മഹാറാലി സംഘടിപ്പിക്കും. കേൻറാൺമൻെറ് ഹൗസിൽ മുസ്ലിം സംഘടനകളുടെയും മത പണ്ഡിതന്മാരുടെയും യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ വിഷമവും ആശങ്കയുമുണ്ടെന്ന് വ്യക്തമാണ്. ആശങ്കയുടെ കാര്യമില്ല, യു.ഡി.എഫ് ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതേതരത്വം തകര്‍ക്കുന്നതും ഭരണഘടന നല്‍കുന്ന അവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണ് പൗരത്വ ഭേദഗതി. ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. നിയമത്തിനെതിരെ നടക്കുന്നത് മതേതര പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, പി. മുജീബ് റഹ്മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സി.പി. ഉമ്മർ സുല്ലമി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സയ്യിദ് നാസിൽ അബ്ദുൽ ശിഹാബ് തങ്ങൾ, ഡോ. ഫസൽ ഗഫൂർ, ടി.കെ. അബ്ദുൽ കരീം, അബ്ദുൽ റഹീം, പ്രഫ. ഇ. അബ്ദുൽ റഷീദ്, മരുത അബ്ദുൽ ലത്വീഫ് മൗലവി, പി.സി. നസീം, അബ്ദുൽ സലാം പുതൂർ, ഷിഹാബ് പൂേക്കാട്ടൂർ, സി.പി. സൈതലവി മാസ്റ്റർ, ബഷീർ വഹബി എം.ഡി. അടിമാലി, നേമം സിദ്ദീഖ് സഖാഫി, നബീൽ രണ്ടത്താണി, കെ. മൊയീൻ കുട്ടി, ഷിഹാബുദ്ദീൻ കാര്യത്ത്, എം.എ. ലത്തീഫ്, ടി.കെ. അബ്ദുൽ കരീം, ഇ.എം. നജീബ്, എച്ച്. ഷഹീർ മൗലവി, ഡോ. പി.പി. നാസിം, നാസർ കടയറ, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, എ. സൈഫുദ്ദീൻ, എസ്.എ. ഷാനവാസ്, എം.എം. ഹാരിസ്, മുഹമ്മദ് ഹാഷിം, സലാഹുദ്ദീൻ മൗലവി, എം. മെഹബൂബ്, ഷറഫുദ്ദീൻ അസ്ലം, എ.സി. കുട്ടി മുസ്ലിയാർ എന്നിവർക്ക് പുറമെ യു.ഡി.എഫ് നേതാക്കളായ എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, സി.പി. ജോൺ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. മുനീർ, ജി. ദേവരാജൻ, ബെന്നി കക്കാട് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story