Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTദേശീയപാത വികസനം: ക്ഷേത്രം-മസ്ജിദ് സംരക്ഷണ കവചം സംഘടിപ്പിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂര്‍ നരസിംഹ പാർഥസാരഥി ക്ഷേത്രം, വെറ്റിലപ്പാറ മുഹ്യിദ്ദീന്‍ ജുമ മസ്ജിദ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിശ്വാസികളും ബഹുജനങ്ങളും ദേശീയപാതയില്‍ സംരക്ഷണ കവചം സംഘടിപ്പിച്ചു. ക്ഷേത്രവും മസ്ജിദും കൂട്ടായും വെവ്വേറെയും അധികൃതരുടെയും ജനപ്രതിനിധികളുടെയും മുമ്പാകെ നിരവധി നിവേദനങ്ങള്‍ നൽകിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. ഇതേ തുടർന്നാണ് ജനങ്ങള്‍ സമരപാതയിലേക്ക് ഇറങ്ങിയത്. ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ സംരക്ഷണ കവചം ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ഇളയിടത്ത് വേണുഗോപാല്‍, കാപ്പാട് ഖാദി പി.കെ.കെ. ഷാഹാബുദ്ദീന്‍ ഫൈസി, കെ. ഹക്കിം മുസ്ലിയാര്‍, ഹക്കിം മുസ്ലിയാര്‍ കാപ്പാട്, ടി.ടി. ഇസ്മാഈല്‍, പി.കെ.കെ. ബാവ, ഉണ്ണികൃഷ്ണന്‍ പൂക്കാട്, അവിണേരി ശങ്കരന്‍, വിജയന്‍ കണ്ണഞ്ചേരി, യു.കെ. രാഘവന്‍, ടി.പി. മുഹമ്മദ് അഷ്‌റഫ്, ദാമോദരന്‍ കുന്നത്ത്, ശശി അമ്പാടി, എ.കെ. സുനില്‍, ബിനീഷ് ബിജലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നരസിംഹ പാർഥസാരഥി ക്ഷേത്രത്തിനും മസ്ജിദിനും ഇടയില്‍ സ്‌നേഹമതിൽ തീർത്തു. സ്ത്രീകളടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. പരിപാടിയില്‍ സംഘടിപ്പിച്ച ചിത്രകവചത്തില്‍ ചിത്രകാരന്‍മാരായ ശശി കോട്ട്, സുരേഷ് ഉണ്ണി, എ.കെ. രമേശ്, കെ.പി. ബിജു, സന്തോഷ് പത്മ നിവാസ്, സായ്പ്രസാദ്, റഹ്മാന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story