Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTപനങ്ങാടിെൻറ ചരിത്രം അടിവേരുകൾ പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
പനങ്ങാടിൻെറ ചരിത്രം അടിവേരുകൾ പുസ്തകം പ്രകാശനം ചെയ്തു ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ യുവജന വായനശാല പ്രസിദ്ധീകരിക്കുന്ന കെ.പി. വിജയൻ എഴുതിയ 'പനങ്ങാടിൻെറ ചരിത്രം അടിവേരുകൾ' പുസ്തക പ്രകാശനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ നിർവഹിച്ചു. എ.കെ. അബ്ദുൽ ഹക്കിം പുസ്തകം ഏറ്റുവാങ്ങി. കണ്ണാടിപ്പൊയിൽ വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം എൽ.വി. വിലാസിനി അധ്യക്ഷത വഹിച്ചു. വി.വി. ബാലൻ നായർ പുസ്തക പരിചയം നടത്തി. ആദ്യകാല പഞ്ചായത്തംഗങ്ങളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതാവേദി-ബാലവേദി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, സി.കെ. ബാലകൃഷ്ണൻ, ദിനേശൻ പനങ്ങാട്, പ്രദീപ് കറ്റോട്, വി.പി. എലിയാസ്, ഷീജ മങ്ങാടൻ കണ്ടി, കെ.എൽ. മാത്യു എന്നിവർ സംസാരിച്ചു. പി.കെ. മുരളി സ്വാഗതവും പി.എം. പ്രജീഷ് നന്ദിയും പറഞ്ഞു. വനിതകളുടെ കോൽക്കളിയും നാടൻ പാട്ടും അരങ്ങേറി. ഇൻസൈറ്റ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story