Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 5:03 AM IST Updated On
date_range 25 Dec 2019 5:03 AM ISTജൈവകൃഷി അവാര്‍ഡിന് അപേക്ഷിക്കാം
text_fieldsbookmark_border
കോഴിക്കോട്: ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ നിയമസഭാ നിയോജക മണ്ഡലം, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവക്ക് സംസ്ഥാനതലത്തിലും മികച്ച ജൈവ കാര്‍ഷിക ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവാര്‍ഡുകള്‍ നല്‍കും. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടപ്പാക്കിയ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവിധ വിളകളുടെ വിവരങ്ങളുമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന കോര്‍പറേഷന് മൂന്ന് ലക്ഷവും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റികള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും - ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക് യഥാക്രമം പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപയും നല്‍കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം കോഴിക്കോട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസിലോ അതാത് കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫിസിലോ ജനുവരി 15നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷിഭവനുകളിലും കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫിസിലും ലഭ്യമാണ്. ഫോണ്‍: 0495 2370897. നെഹ്‌റു യുവകേന്ദ്ര ജില്ലാ യുവജന കണ്‍വെന്‍ഷന്‍ കോഴിക്കോട്: നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാ യുവജന കണ്‍വെന്‍ഷന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഗതന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. മനോരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോബ് കുര്യന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡൻറ് ടി. ബാലകൃഷ്ണന്‍, നെഹ്‌റു യുവ കേന്ദ്ര മുന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എസ്. സതീഷ് എന്നിവര്‍ സംസാരിച്ചു. സി. സനൂപ് സ്വാഗതവും പി. ജയപ്രകാശ് നന്ദിയും പറഞ്ഞു. മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡ് ആവള ബ്രദേഴ്സ് കലാസമിതി ഏറ്റുവാങ്ങി. ചേതന കലാസമിതി വട്ടോളി, സിന്‍സിയര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചേളന്നൂര്‍, വന്ദന കലാസമിതി ചേളന്നൂര്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം സമര്‍പ്പിച്ചു. 'ഗാന്ധിയന്‍ ജീവിതാനുഭവങ്ങള്‍' ചിത്രപ്രദര്‍ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story