Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 5:03 AM IST Updated On
date_range 21 Dec 2019 5:03 AM ISTഉദ്യോഗസ്ഥരുടെ സമർപ്പണത്തിലാണ് സമൂഹത്തിെൻറ ഭാവി -ഡോ. മുഹമ്മദ് ബഷീർ
text_fieldsbookmark_border
ഉദ്യോഗസ്ഥരുടെ സമർപ്പണത്തിലാണ് സമൂഹത്തിൻെറ ഭാവി -ഡോ. മുഹമ്മദ് ബഷീർ കാപ്പാട്: ഉദ്യോഗസ്ഥരുടെ സമർപ്പണത്തിലാണ് സമൂഹത്തിൻെറ ഭാവിയെന്ന് കോഴിക്കോട് സർവകലാശാല മുൻ വി.സി. ഡോ. മുഹമ്മദ് ബഷീർ. കാപ്പാട് ഐനുൽ ഹുദാ ഓർഫനേജ് 35ാം വാർഷികത്തിൻെറയും ഖാദി കുഞ്ഞി ഹസ്സൻ മുസ്ലിയാർ ഇസ്ലാമിക് അക്കാദമി സന്നദ് ദാനത്തിൻെറയും ഭാഗമായി നടത്തിയ 'നിങ്ങൾക്കുമാകാം സിവിൽ സർവൻറ്' സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അസിസ്റ്റൻറ് ഡയറക്ടർ ശാഹിദ് ഹസനി തിരുവള്ളൂർ അധ്യക്ഷത വഹിച്ചു. നാഗാലൻഡ് ത്യൂൻസാംഗ് ജില്ല കലക്ടർ മുഹമ്മദലി ശിഹാബ്, മുൻ തെരഞ്ഞെടുപ്പ് കമീഷണർ പി. കമാൽ കുട്ടി, മുൻ അകൗണ്ടൻറ് ജനറൽ പി. സരിൻ, എൻസൈൻ സിവിൽ സർവിസ് അക്കാദമി ഡയറക്ടർ പി.കെ. നിംഷിദ് എന്നിവർ സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും പ്രഫ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. സംഘടന സംഗമം പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസ്ന കമ്മിറ്റി തയാറാക്കിയ അക്കാദമി വിഡിയോ പ്രൊമോ ലോഞ്ചിങ് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ശാഹുൽ ഹമീദ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രഫ. പി. അബ്ദുൽ ഹമീദ്, നാസർ ഫൈസി കൂടത്തായ്, ഡോ. യൂസുഫ് മുഹമ്മദ് നദ്വി, ശിഹാബ് പൂക്കോട്ടൂർ, അഹമ്മദ് ബാഖവി അരൂർ തുടങ്ങിയവർ സംസാരിച്ചു. എം.പി. മൊയ്തീൻ കോയ സ്വാഗതവും ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പാതാക ഉയർത്തിയാണ് മൂന്നു ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചത്. kapad Photo Caption കാപ്പാട് ഐനുൽ ഹുദാ ഓർഫനേജ് 35 വാർഷികത്തിൻെറ ഭാഗമായി നടത്തിയ 'നിങ്ങൾക്കുമാകാം സിവിൽ സർവൻറ്' സെഷനിൽ മുൻ തെരഞ്ഞെടുപ്പ് കമീഷണർ പി. കമാൽ കുട്ടി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story