Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightടൂർ ഒാഫ് നീലഗിരീസ്:...

ടൂർ ഒാഫ് നീലഗിരീസ്: സൈക്കിൾ സവാരിക്ക് മൈസൂരുവിൽ തുടക്കം

text_fields
bookmark_border
ബംഗളൂരു: പശ്ചിമഘട്ടത്തിലൂടെയുള്ള സൈക്കിൾ സവാരി മൈസൂരുവിൽനിന്ന് ആരംഭിച്ചു. കർണാടക, കേരള, തമിഴ്നാട് എന്നീ മൂന്നു ജില്ലകളിെല പശ്ചിമഘട്ട മേഖലയിലൂടെയുള്ള സാഹസിക സൈക്കിൾ റാലിയുടെ 12ാമത്തെ എഡിഷനാണ് ഞായറാഴ്ച ആരംഭിച്ചത്. 'റൈഡ് എ സൈക്കിൾ ഫൗണ്ടേഷ‍'ൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന സൈക്കിൾ റാലിയുടെ ഫ്ലാഗ് ഞായറാഴ്ച രാവിലെ മൈസൂരുവിലെ റീജൻെറ സെൻട്രൽ ഹെരാൾഡിൽ നടന്നു. ഫൗണ്ടേഷൻ സഹസ്ഥാപകൻ ദീപ് മജിപാട്ടീൽ സംബന്ധിച്ചു. മൈസൂരുവിൽനിന്നും എട്ടുദിവസം നീണ്ടുനിൽക്കുന്ന റാലിയിൽ 60ലധികം പേരാണ് പങ്കെടുക്കുന്നത്. മൈസൂരുവിൽനിന്ന് ഹാസൻ, ചിക്കമഗളൂരു, കുശാൽനഗർ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലൂടെ ഊട്ടിയിലെത്തും. തുടർന്ന് ഊട്ടിയിൽനിന്ന് തിരിച്ച് മൈസൂരുവിലെത്തുന്നതോടെ റാലിക്ക് സമാപനമാകും. ആകെ 850 കിലോമീറ്ററിലധികം ദൂരമാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്. സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിൻെറയും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണത്തിൻെറയും ഭാഗമയാണ് സൈക്കിൾ റാലി നടത്തുന്നത്. സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നത് ബ്രിഗേഡിയർ രാജ ഭട്ടാചാര്യ ഇക്ഷ ഫൗണ്ടേഷനിലെ ജീവകാരുണ്യപ്രവൃത്തിക്കായാണ് പങ്കെടുക്കുന്നത്. കണ്ണിനു ശസ്ത്രക്രിയ വേണ്ട കുട്ടിയുടെ ചികിത്സക്കായാണ് അദ്ദേഹം റാലിയിൽ പങ്കെുക്കുന്നത്. ഇക്ഷ ഫൗണ്ടേഷനിലൂടെ ആറുലക്ഷം രൂപ ചെലവിൽ കണ്ണിന് അർബുദം ബാധിച്ച കുട്ടിയെ ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. അതിനായി സൈക്കിൾ സവാരിക്കിടെ പണം സ്വരൂപിക്കും. പൈശാചികതക്കെതിരെ പ്രതിഷേധം: ഐക്യദാർഢ്യവുമായി ജമാഅത്തെ ഇസ്ലാമി വനിത വിങ് -ഇന്ന് വിവിധ സംഘടനകളുടെ പ്രതിഷേധ സംഗമം ബംഗളൂരു: സ്ത്രീകൾ തെരുവിൽ പിച്ചിച്ചീന്തപ്പെടുമ്പോൾ, കുഞ്ഞുങ്ങളെ ആക്രമിച്ചുകൊന്നൊടുക്കുമ്പോൾ ഇത്തരം പൈശാചികതക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനത്തിന് ഐക്യദാർഢ്യവുമായി ജമാഅത്തെ ഇസ്ലാമി ബംഗളൂരു വനിത വിഭാഗം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് 4.30ന് ബംഗളൂരു ടൗൺഹാളിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ അണിചേരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല വനിത ഭാരവാഹികള്‍ അറിയിച്ചു. 'Am i not human too? Enough is enough, voice for dignity and justice'എന്ന തലക്കെട്ടിലാണ് വനിത വിഭാഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്കെതിരായ പൈശാചിക കൃത്യങ്ങൾക്കെതിരെ മുഖംതിരിക്കുന്ന ഭരണകൂട അവഗണനക്കെതിരെ പൊതുവികാരം ആളിപ്പടരണമെന്ന് നേതാക്കൾ അറിയിച്ചു. മനുഷ്യാവകാശ ദിനത്തിന് മുന്നോടിയായി, വനിതകളുടെ അവകാശ സംരക്ഷണത്തിലൂന്നിക്കൊണ്ടാണ് തിങ്കളാഴ്ച വൈകീട്ട് 26ഒാളം വനിത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുന്നത്. വനിതകൾക്കും മനുഷ്യാവകാശമുണ്ടെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെതന്നെ ഉത്തരവാദിത്തമാണെന്നും അതിനായുള്ള നടപടികളാണ് സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും വ്യക്തമാക്കിയാണ് രാത്രി ഏഴുവരെ നീണ്ടുനിൽക്കുന്ന പ്രതിഷേധ ധർണ നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story