കല്യാൺ കേന്ദ്ര ബാസ്​കറ്റ്​ബാൾ: എഫ്രേ​ംസും ലിറ്റിൽ ഫ്ലവറും ജേതാക്കൾ

05:01 AM
03/12/2019
കോഴിക്കോട്: കല്യാൺകേന്ദ്ര അഖില കേരള സ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ മാന്നാനം സൻെറ് എഫ്രേംസ് സ്കൂളും പെൺകുട്ടികളിൽ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവൻെറ് എച്ച്.എസ്.എസും ജേതാക്കളായി. ഫൈനലിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസിനെ 63-24നാണ് സൻെറ് എഫ്രേംസ് കീഴടക്കിയത്. 13 പോയൻറുമായി സുബിനാണ് ടോപ്സ്കോറർ. വാശിയേറിയ േപാരാട്ടത്തിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനെ 68-60നാണ് ലിറ്റിൽ ഫ്ലവർ െകാരട്ടി ഫൈനലിൽ തോൽപിച്ചത്. കണ്ണൂരിൻെറ ശ്രീലക്ഷ്മി 30 പോയൻറുമായി ടോപ്സ്കോററായി. കൊരട്ടിയുടെ അക്ഷയ ഫിലിപ് 28 പോയൻറുകൾ സ്കോർ ചെയ്തു. സൻെറ് എഫ്രേംസിൻെറ ബോണി റോയിയും കണ്ണൂരിൻെറ ശ്രീലക്ഷ്മിയുമാണ് ചാമ്പ്യൻഷിപ്പിലെ മികച്ച താരങ്ങൾ. കാരപ്പറമ്പ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.
Loading...