ഡി.എം.എഫ്​.കെ സംസ്ഥാന കൗൺസിൽ

05:01 AM
03/12/2019
കോഴിക്കോട്: സാമ്പത്തികമായി അവശതയനുഭവിക്കുന്ന, പിതാവ് നഷ്ടപ്പെട്ട ദഖ്നി യതീം പെൺകുട്ടികളുടെ വിവാഹം നടത്താൻ ദഖ്നി മുസ്ലിം ഫെഡറേഷൻ ഓഫ് കേരള (ഡി.എം.എഫ്.കെ) സംസ്ഥാന കൗൺസിൽ തീരുമാനം. വർഷത്തിൽ മൂന്ന് വിവാഹമാണ് നടത്തുക. പാവപ്പെട്ട ദഖ്നി വിദ്യാർഥികളിൽനിന്നും സിവിൽ സർവിസ് പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്നവർക്കായി ഡി.എം.എഫ്.കെയുടെ ആഭിമുഖ്യത്തിൽ ഡൽഹി ആസ്ഥാനമായി കോച്ചിങ് സൻെററുകളിൽ പഠനസൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചു. എസ്.എ. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പാളയം ഷെയ്ക് െമാഹൈദീൻ ഷെയ്ക് സക്കീർ ഹുസൈൻ, ഷാനവാസ് ഖാൻ, നസീർ ഹുസൈൻ േകാഴിക്കോട്, സെയ്ദ് മൻസൂർ, മൻസൂർ, സയ്യിദ് സക്കീർ ഹുസൈൻ ആലപ്പുഴ, അബ്ദുൽ റഹീം, അൻവർ ഹുസൈൻ എറണാകുളം, മുഹമ്മദ് ഖാൻ തിരുവനന്തപുരം, നൗഷീദ് ഖാൻ, സെയ്ദ് ഫയാസ് ഖാൻ കണ്ണൂർ, അദാവുള്ള ഖാൻ, ഹിദായത്തുള്ള ഖാൻ എന്നിവർ സംസാരിച്ചു.
Loading...