Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:03 AM IST Updated On
date_range 9 Nov 2019 5:03 AM ISTകുഞ്ഞനുജെൻറ വേര്‍പാടിെൻറ വേദനയിലും ലക്ഷ്യം നേടി ഭാഗ്യ
text_fieldsbookmark_border
കുഞ്ഞനുജൻെറ വേര്‍പാടിൻെറ വേദനയിലും ലക്ഷ്യം നേടി ഭാഗ്യ ഓര്‍മകള്‍ മനസ്സിനെ വേട്ടയാടുമ്പോഴും ലക്ഷ്യത്തില്‍നിന ്നു പിന്മാറാന്‍ ഭാഗ്യ തയാറായിരുന്നില്ല. ഉറച്ച മനസ്സുമായി കളത്തിലിറങ്ങി ചീരാല്‍ ഗവ. മോഡല്‍ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ കെ.ആര്‍. ഭാഗ്യ നേടിയത് സ്വർണവും വെള്ളിയും. കുഞ്ഞനുജൻെറ വേര്‍പാടിൻെറ വേദന ഉള്ളിലടക്കിയാണ് ഭാഗ്യ കായിക മേളയില്‍ പങ്കെടുക്കാനെത്തിയത്. തുടർച്ചയായ നാലാം തവണയും ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനം നേടി. ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനമുണ്ട്. ചീരാല്‍ പുളിഞ്ചാല്‍ കല്ലിങ്കര രജീഷ് കുമാറിൻെറയും ധന്യയുടെയും മകളാണ് ഭാഗ്യ. ഉപജില്ല കായിക മേളയുടെ ഒരാഴ്ച മുമ്പാണ് ഭാഗ്യയുടെ അനുജന്‍ അക്ഷയ് (11) മരിക്കുന്നത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വാഹനമിറങ്ങി ഓടുമ്പോള്‍ വീണാണ് അപകടം. photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story