Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightക്ഷീരഗ്രാമം പദ്ധതിയിൽ...

ക്ഷീരഗ്രാമം പദ്ധതിയിൽ അഴിമതിയെന്ന്

text_fields
bookmark_border
പേരാമ്പ്ര: ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതിയിൽ ക് രമക്കേടും അഴിമതിയും നടന്നതായി കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.കെ. രജിഷ് ആരോപിച്ചു. ക്ഷീരസംഘ ഭരണസമിതികൾക്കും പേരാമ്പ്ര ബ്ലോക്ക് ക്ഷീരവികസന ഓഫിസിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി ഇനത്തിൽ നൽകിയ പശുക്കളെ അർഹതപ്പെട്ട കർഷകർക്ക് നൽകാതെ തങ്ങളുടെ സ്വന്തക്കാർക്ക് നൽകുകയായിരുന്നു. സബ്സിഡി തുക ലഭിച്ചശേഷം ഇതിൽ ഭൂരിഭാഗം പശുക്കളെയും ഇവർ വിൽക്കുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം രൂപ സബ്സിഡി ഇനത്തിൽ കൈക്കലാക്കിയവരുണ്ട്. പാൽ ഉൽപാദനം രണ്ടിരട്ടി വർധിപ്പിക്കാനും ഉദേശിച്ച പദ്ധതി പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. നിലവിൽ പശുവിനെ നൽകിയ കണക്കിൽ 4000 ലിറ്ററോളം പാൽ ഉൽപാദനം നടക്കണം. എന്നാൽ, നിലവിൽ ഇതിൻെറ മൂന്നിലൊന്നു പോലും ഇല്ല. പശുക്കളെ പരിശോധിക്കാൻ ഉദ്യോഗസ്ഥർ വരുന്നത് മുൻകൂട്ടി ഇവർക്ക് വിവരം ലഭിക്കുന്നതിനാൽ തൊട്ടടുത്ത വീട്ടിലെ പശുക്കളെ ഇവരുടെ തൊഴുത്തിലെത്തിച്ച് ഉദ്യോഗസഥരെയും കബളിപ്പിക്കുകയാണ്‌. സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story