ഫ്യൂസ് മോഷണം പോയി; വൈദ്യുതി ഇല്ലാതെ വലഞ്ഞ് ജനം
text_fieldsആനക്കര: വൈദ്യുതിഫ്യൂസുകള് മോഷണം പോയതോടെ വൈദ്യുതി ഇല്ലാതെ ജനം വലഞ്ഞു. പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി പരിധിയിലെ കാഞ്ഞിരത്താണിയില്‍ ബുധനാഴ്ചയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്.
രാവിലെയായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ഓഫിസിലേക്ക് അറിയിച്ചതോടെയാണ് ട്രാന്‍സ്ഫോമറില്‍ നിന്നും മൂന്ന് ഫ്യൂസ് നഷ്ടപ്പെട്ടകാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തവെ സമീപ ഭാഗത്ത് നിന്നും ഇവകണ്ടെടുത്തു. പിന്നീട് രണ്ട് മണിയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
അതേസമയം, തക്കസമയം നടപടി എടുക്കാതെ അലംഭാവം കാണിച്ച വൈദ്യുതി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതാധികാരികള്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ പരാതി നല്‍കിയതോെടയാണ് കാര്യങ്ങള്‍ ദ്രുതഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
