തുറവുർ: തെരുവുനായ് ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു. വളമംഗലം, പഴമ്പള്ളിക്കാവ് മ ിൽമ, പുത്തൻചന്ത, ചാവടി, ടി.ഡി ഭാഗം, മനക്കോടം, പുത്തൻകാവ്, കളരിക്കൽ, ആലക്കാപറമ്പ്, പഞ് ചായത്ത് ഓഫിസ് പരിസരം, ഐ.ടി.സി റോഡ്, പട്ടത്താളി തുടങ്ങിയ പ്രദേശങ്ങളിൽ രാപകൽ ഭേദമന്യേ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി പഴമ്പള്ളിക്കാവ് സ്വദേശിയായ യുവാവ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു.
തെരുവോരത്ത് മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രങ്ങളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ റോഡിൽ കടിപിടികൂടുന്നത് ഇരുചക്ര-കാൽനട യാത്രികരെയും അപകടത്തിൽ ചാടിക്കുന്നത് നിത്യസംഭവമാണ്.
തെരുവോരങ്ങളിൽ മത്സ്യ, ഇറച്ചി, വ്യാപാരം വർധിച്ചതാണ് തെരുവുനായ്ക്കൾ പെരുകാൻ ഇടയാക്കുന്നത്. ഇവയെ പിടികൂടാനോ നിയന്ത്രിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടാകുന്നിെല്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. തെരുവുനായ്ക്കളുടെ വംശവർധന തടയാൻ മൃഗസംരക്ഷണ വകുപ്പ് വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും അവ നടപ്പാക്കുന്നതിലും വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നും ജനങ്ങൾ പറയുന്നു.