ആലപ്പുഴ: എസ്കോർട്ട് പോയ പൊലീസുകാരനെ കൊലക്കേസ് പ്രതി വിലങ്ങുകൊണ്ട് മർദിച ്ചു. ചൊവ്വാഴ്ച രാവിലെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
മാതാവിനെ കൊന്ന കേ സിൽ പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പ്രസാദാണ് ആക്രമിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ പൊലീസിെൻറ സമയോചിത ഇടപെടലിനെത്തുടർന്ന് പ്രതിയെ തടയാനായി.
എട്ടുവർഷം മുമ്പാണ് മാതാവിെന തലക്ക് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ആലപ്പുഴയിലെത്തിയ യുവാവ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാരെ ആക്രമിച്ചത്. ആക്രമണത്തിൽ പൊലീസുകാരെൻറ നെറ്റിയിൽ ചതവ് പറ്റി. പ്രതിയെ പിന്നീട് സൗത്ത് പൊലീസിന് കൈമാറി.