ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിൽ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ താമസിക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.