നോ​മ്പു​കാ​ല​ത്തും വി​ശ​ക്കു​ന്ന​വ​ർ​ക്ക്​  ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി റ​ജീ​ന 

11:55 AM
28/04/2020
‘ത​ണ​ലി​’െൻറ 30ാം ദി​വ​സ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ഹ​രി​പ്പാ​ട് സി.​ഐ ആ​ർ. ഫ​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു (ഇൻസെറ്റിൽ റജീന)

ഹ​രി​പ്പാ​ട്: വി​ശ​ക്കു​ന്ന​വ​ര്‍ക്ക് അ​ന്നം വി​ള​മ്പാ​ന്‍ നോ​മ്പു​കാ​ല​ത്തും സ​ജീ​വ​മാ​കു​ക​യാ​ണ് റ​ജീ​ന. നോ​മ്പു​കാ​രി​യാ​യ റ​ജീ​ന​യു​ടെ അ​ടു​ക്ക​ള  അ​തി​രാ​വി​ലെ മു​ത​ല്‍ ന​ല്ല തി​ര​ക്കാ​ണ്. 

ഹ​രി​പ്പാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഒ​രു സാ​ന്ത്വ​നം എ​ന്ന സം​ഘ​ട​ന​യു​ടെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​ണ് ഈ ​അ​ടു​ക്ക​ള​യി​ൽ അ​രി വേ​വു​ന്ന​ത്. വെ​ളു​പ്പി​നെ നാ​ലി​ന്​ ഉ​ണ​രു​ന്ന അ​ടു​ക്ക​ള അ​ട​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ചോ​റു​പൊ​തി പാ​യ്ക്ക് ചെ​യ്ത​ശേ​ഷ​മാ​ണ്. 

‘ത​ണ​ൽ’ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ  കൂ​ടി​യാ​യ സ​ലിം ചി​ങ്ങോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. സ​ലീ​മി​െൻറ ഭാ​ര്യ​യാ​ണ് റ​ജീ​ന. 
ഏ​ഴോ​ളം സ​ന്ന​ദ്ധ​പ്ര​വ​ര്‍‍‍ത്ത​ക​രും സ​ഹാ​യ​ത്തി​ന്​ ഉ​ണ്ട്. മു​പ്പ​താ​മ​ത്തെ ദി​വ​സ​ത്തെ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ഹ​രി​പ്പാ​ട് സി.​ഐ ആ​ർ. ഫ​യാ​സ്  ഉ​ദ്ഘാ​ട​നം ചെ​യ്തു. 

Loading...
COMMENTS