പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടി

15:09 PM
05/06/2018

ഹരിപ്പാട്: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടി യുടെ ഭാഗമായി ബൂത്ത് ലവൽ ഉദ്യോഗസ്ഥക്ക് നിർദ്ദേശങ്ങൾ നൽകുന്ന യോഗം നടന്നു. കാർത്തികപ്പള്ളി താലൂക്ക്  ഒഫീസ് അധികൃതരുടെ നേതൃത്വത്തിൽ നഗരസഭ ഓ'ഡിറ്റോറിയത്തിലാണ് യോഗം നടന്നത്.'

ഹരിപ്പാട് 182 ബൂത്ത് ,കായംകുളം 184 ബൂത്ത് എന്നീ ബുത്ത് തല ത്തി ലുള്ള ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്. ജോലി.. വോട്ടർമാരിൽ മരണപ്പെട്ടവർ, സ്ഥലം മാറി പോയവർ  പേര് ഇരട്ടിച്ചവർ പേര് നീക്കം ചെയ്യണ്ടവർ, പേര് തിരുത്തേണ്ടവർ തുടങ്ങി വോട്ടർ പട്ടികയിൽ പുനർ ക്രമീകരണമാണ് നടത്തേണ്ടത്.വീടുകൾ തോറും ബൂത്ത്തല ഉദ്യോഗസ്ഥർ കയറി  ഇറങ്ങി സർവേ നടത്തുകയാണ് ചെയ്യേണ്ടത് 'ഇതിനുള്ള ഫോറങ്ങൾ ബി.എൽ.ഒ മാർക്ക് വിതരണം ചെയ്തു.ഈ മാസം 20 ന് മുമ്പ് റിപ്പോർട്ട് നൽകാനാണ് നിർദേശം.

വോട്ടർ പട്ടിക പുനർ ക്രമീകരണ നടപടി യുടെ നിർദ്ദേയോഗത്തിൽ ബി.എൽ ഒ,,
മാരുടെ തിരക്ക്.

Loading...
COMMENTS