Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവ് ലഹരിയിൽ...

കഞ്ചാവ് ലഹരിയിൽ യുവാക്കൾ നടുറോഡിൽ അഴിഞ്ഞാടി 

text_fields
bookmark_border
crime
cancel

അ​രൂ​ർ: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ര​ണ്ട്​ യു​വാ​ക്ക​ൾ ന​ടു​റോ​ഡി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്​ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്​​ത്തി. അ​രൂ​ർ-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ ഇ​ല്ല​ത്തു​പ​ടി ക​വ​ല​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. പെ​ട്ടി ഓ​ട്ടോ​യു​ടെ മു​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ത്ത യു​വാ​ക്ക​ൾ ഡ്രൈ​വ​റെ​യും ആ​ക്ര​മി​ച്ചു.

ഇ​ല്ല​ത്തു​പ​ടി​ക്കു സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി ക​ട​യു​ടെ മു​ന്നി​ൽെ​വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി എ​റി​ഞ്ഞു. ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചാ​ണ് അ​ഴി​ഞ്ഞാ​ടി​യ​ത്. ഭ​യം​മൂ​ലം ഇ​വ​രെ പി​ടി​കൂ​ടാ​ൻ ആ​രും ത​യാ​റാ​യി​ല്ല. വ​ഴി​യാ​ത്രി​ക​ർ പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ല്ല​ത്തു​പ​ടി ക​വ​ല​ക്കു സ​മീ​പ​മു​ള്ള വി​ജ​യ​മ​ന്ദി​ര​ത്തി​ൽ പ്ര​ഭ​ജി​ത്ത് (22) ,വ​ള്ളു​വ​നാ​ട് നി​ക​ർ​ത്തി​ൽ രാ​കേ​ഷ് (23) എ​ന്നീ യു​വാ​ക്ക​ളെ അ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ക​സ്​​റ്റ​ഡി​യി​ലാ​യ ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് അ​രൂ​ക്കു​റ്റി ഗ​വ.​ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി. ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWScrime newskerala newsmalayalam news
News Summary - crime news
Next Story