Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വർണപ്പതക്കം കാണാതായ...

സ്വർണപ്പതക്കം കാണാതായ സംഭവം: വീണ്ടും കിണർ വറ്റിച്ച് പരിശോധന

text_fields
bookmark_border
അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ സ്വ​ർ​ണ​പ്പ​ത​ക്കം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കി​ണ​ർ വ​റ്റി​ച്ച് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. ഗു​രു​വാ​യൂ​ര​പ്പ​ൻ ന​ട​യ്ക്ക് സ​മീ​പ​ത്തെ ര​ണ്ട് കി​ണ​റി​ൽ ഒ​രെ​ണ്ണ​മാ​ണ് വെ​ള്ളി​യാ​ഴ്​​ച വ​റ്റി​ച്ച​ത്. എ​ന്നാ​ൽ, ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​മ്പ​ല​പ്പു​ഴ സി.​ഐ ബി​ജു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​വും ആ​ല​പ്പു​ഴ, ത​ക​ഴി യൂ​നി​റ്റു​ക​ളി​ലെ അ​ഗ്​​നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ളു​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ വ​ട​ക്കേ തി​ട​പ്പ​ള്ളി​യോ​ട് ചേ​ർ​ന്ന പാ​ൽ​പാ​യ​സ കി​ണ​റും വ​റ്റി​ച്ച് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മേ​ൽ​ശാ​ന്തി​മാ​ർ മു​മ്പ് കു​ളി​ച്ചി​രു​ന്ന കു​ളം തി​ങ്ക​ളാ​ഴ്ച വ​റ്റി​ച്ച് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.തി​രു​വാ​ഭ​ര​ണ സ്വ​ർ​ണ​പ്പ​ത​ക്കം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ൈക്രം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി.​വി​ജ​യ​കു​മാ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പ​തി​നൊ​ന്നം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​പ്പു​ഴ സി.​ഐ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​മാ​ർ, കീ​ഴ്ശാ​ന്തി​മാ​ർ, ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്​​തി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യും.
Show Full Article
TAGS:LOCAL NEWS 
Next Story