Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമ​ഴ​ക്കാ​ല​പൂ​ർ​വ...

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണവും ബോധവത്കരണവും

text_fields
bookmark_border
മാ​ന്നാ​ർ: ആ​രോ​ഗ്യ​വ​കു​പ്പും നാ​ഷ​ന​ല്‍ അ​വ​യ​ര്‍ന​സ് വ​ള​ൻ​റി​യേ​ഴ്‌​സും സം​യു​ക്ത​മാ​യി മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍ഡി​ലും ബോ​ധ​വ​ത്​​ക​ര​ണ​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് വി​ളി​ച്ചു​ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ർ. അ​ബ്​​ദു​ൽ അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗ​നി​വാ​ര​ണ​ത്തി​നും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ള്‍ പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍ക​രു​ത​ലു​ക​ളെ​ടു​ക്കു​ന്ന​തി​​െൻറ​യും ഭാ​ഗ​മാ​യി വ​ള​ൻ​റി​യ​ര്‍മാ​ര്‍ ഭ​വ​ന​സ​ന്ദ​ര്‍ശ​നം ന​ട​ത്തും. വാ​ര്‍ഡു​ത​ല ക​മ്മി​റ്റി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. വ​യ​റി​ള​ക്കം, വി​ട്ടു​മാ​റാ​ത്ത പ​നി എ​ന്നി​വ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടു​ക​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്ന് നാ​ഷ​ന​ല്‍ അ​വ​യ​ര്‍ന​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം.​വൈ. ജോ​സ് മൂ​ന്നു​മു​റി​യി​ൽ, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ർ. അ​ബ്​​ദു​ൽ അ​നീ​ഷ്, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. സ​ജി​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഒ​ന്നാം​ഘ​ട്ട ശു​ചീ​ക​ര​ണ​ം ഇൗ ​മാ​സം സ​മാ​പി​ക്കും. ര​ണ്ടാം​ഘ​ട്ടം ജൂ​ണ്‍ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. ആ​ല​പ്പു​ഴ: ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​​െൻറ​യും ചെ​ട്ടി​കു​ള​ങ്ങ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര വ​ൻ​വേ​ലി, ക​ങ്കാ​ലി കോ​ള​നി​ക​ളി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കൊ​തു​കി​​െൻറ ഉ​റ​വി​ട ന​ശീ​ക​ര​ണം, ല​ഘു​ലേ​ഖ വി​ത​ര​ണം, ക്ലോ​റി​നേ​ഷ​ൻ, ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണം എ​ന്നി​വ ന​ട​ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story