Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ​ര​ട്ടാ​റി​െൻറ...

വ​ര​ട്ടാ​റി​െൻറ പു​ന​രു​ജ്ജീ​വ​നം; അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന വ​ര​ട്ടാ​റി​​െൻറ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​തീ​ക്ഷ​യേ​കി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദി​പ​മ്പ​യി​ൽ വ​ഞ്ചി​പ്പോ​ട്ടി​ൽ​ക​ട​വ് മു​ത​ൽ പു​ത്ത​ൻ​കാ​വി​ൽ വ​രെ ഭാ​ഗ​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. വ​ഞ്ചി​പ്പോ​ട്ടി​ൽ​ക​ട​വ് മു​ത​ൽ ഇ​ര​മ​ല്ലി​ക്ക​ര വ​രെ​യു​ള്ള ച​പ്പാ​ത്തു​ക​ൾ മാ​റ്റി പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​വി​ധം പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണം. പ​ള്ളി​യോ​ട​ത്തി​​െൻറ യാ​ത്ര​ക്ക് ത​ട​സ്സ​മാ​കു​ന്ന ചേ​ലൂ​ർ​ക്ക​ട​വ് പാ​ല​ത്തി​​െൻറ ഒ​രു​സ്പാ​ൻ ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണം. വ​ര​ട്ടാ​റ്റി​ലേ​ക്ക് വ​ന്നു​ചേ​രു​ന്ന തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വ​ര​ട്ടാ​ർ ക​ട​ന്നു​പോ​കു​ന്ന ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലും തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലാ​ണ്​ ഇൗ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കോ​ഴ​ഞ്ചേ​രി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ല​ക്‌​സ് വ​ർ​ഗീ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​ൺ മു​ള​ങ്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞൂ​ഞ്ഞ​മ്മ പ​റ​മ്പ​ത്തൂ​ർ, സു​ധാ​മ​ണി, അ​ജ​യ​ൻ, ശ്രീ​രാ​ജ് ശ്രീ​വി​ലാ​സം, ബി. ​കൃ​ഷ്ണ​കു​മാ​ർ, ബി. ​ജ​യ​കു​മാ​ർ, രാ​ജ​ൻ ക​ണ്ണാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ​ര​ട്ടാ​ർ പു​ന​രു​ദ്ധാ​ര​ണ കോ​ഒാ​ഡി​നേ​റ്റ​ർ ബീ​ന ഗോ​വി​ന്ദ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​ല​ജ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ന​ൻ വ​ലി​യ​വീ​ട്ടി​ൽ, സ​ജു ഇ​ട​ക്ക​ല്ലി​ൽ, ക​ലാ​ര​മേ​ശ്, മ​നു തെ​ക്കേ​ട​ത്ത്, വ​ത്സ​മ്മ സു​രേ​ന്ദ്ര​ൻ, ഷൈ​നി സ​ജി, ഹ​രി​കു​മാ​ർ മൂ​രി​ത്തി​ട്ട, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ൻ​റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ര​ട്ടാ​ർ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 29ന് ​ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്, റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ​സം​ഘം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തും. ഇ​തി​ന്​ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​ൻ തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ന​ൻ വ​ലി​യ​വീ​ട്ടി​ൽ ക​ൺ​വീ​ന​റാ​യ എ​ട്ടം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story