Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാ​യ്​​ക്കൂ​ട്ടി​ൽ...

നാ​യ്​​ക്കൂ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: നാ​യ്​​ക്കൂ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ വാ​വ സു​രേ​ഷ് എ​ത്തി പി​ടി​കൂ​ടി. ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് ശ്രീ​ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന പ​രേ​ത​നാ​യ അ​ജി​ത്ത് കു​മാ​റി​​െൻറ വീ​ട്ടി​ലെ നാ​യ്​​ക്കൂ​ട്ടി​ലാ​ണ് ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ഈ ​സ​മ​യം കൂ​ട്ടി​ൽ നാ​യ് ഇ​ല്ലാ​യി​രു​ന്നു. അ​ജി​ത്ത് കു​മാ​റി​​െൻറ ഭാ​ര്യ ല​ത​യും മ​ക്ക​ളും വീ​ടി​​െൻറ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ടു​െ​ത്ത ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കൂ​ട്ടി​ൽ ക​യ​റു​ന്ന​തി​ന്​ മു​മ്പ്​ മൂ​ർ​ഖ​ൻ മൂ​ന്ന് പൂ​ച്ച​ക​ളെ​യും ഭ​ക്ഷി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ചി​ല​തി​നെ ഛർ​ദി​ച്ച​തോ​ടെ മൂ​ർ​ഖ​ൻ അ​വ​ശ​നി​ല​യി​ലാ​യി. ഇ​തി​നാ​ൽ നാ​യ്ക്കൂ​ട്ടി​ൽ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തോ​ടെ ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ വാ​വ സു​രേ​ഷ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. 10 അ​ടി നീ​ള​വും 15 വ​യ​സ്സു​മു​ള്ള ആ​ൺ മൂ​ർ​ഖ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ലി​ശ്ശേ​രി​യി​ൽ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ​യും വാ​വ സു​രേ​ഷ് എ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു
Show Full Article
TAGS:LOCAL NEWS 
Next Story