Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒ​ളി​വി​ൽ ക​ഴി​ഞ്ഞ...

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കാ​യം​കു​ളം: ഗു​ണ്ട ആ​ക്ടി​ൽ​പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഓ​പ​റേ​ഷ​ൻ ഗു​ണ്ട സ്​​പെ​ഷ​ൽ ഡ്രൈ​വി​​െൻറ ഭാ​ഗ​മാ​യി അ​റ​സ്​​റ്റി​ൽ. കാ​യം​കു​ള​ത്തെ ആ​ദ്യ സ​ദാ​ചാ​ര പൊ​ലീ​സ് കേ​സി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​യ പ​ത്തി​യൂ​ർ എ​രു​വ ജി​ജീ​സ് വി​ല്ല​യി​ൽ ആ​ഷി​ഖ് എ​ന്ന ത​ക്കാ​ളി ആ​ഷി​ഖാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ല​ക്ട​ർ ഗു​ണ്ട ആ​ക്ട് പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് വി​ധി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി അ​നി​ൽ​ദാ​സ്, സി.​ഐ റ​ജി എ​ബ്ര​ഹാം, എ​സ്.​ഐ മ​ഞ്ജു​ദാ​സ്, സ്​​ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്, ഇ​ല്യാ​സ്, അ​ജി​ത്, സി​റി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഡ്രൈ​വി​​െൻറ ഭാ​ഗ​മാ​യി സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ഗു​ണ്ട​ക​ളു​ടേ​തു​ൾ​പ്പെ​ടെ മു​പ്പ​തോ​ളം വീ​ടു​ക​ളി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story