Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 2:58 PM GMT Updated On
date_range 2017-05-17T20:28:09+05:30കെ.എസ്.ആർ.ടി.സി പെൻഷൻകാർ കഞ്ഞിവെപ്പ് സമരം തുടങ്ങി
text_fieldsആലപ്പുഴ: ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാർ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ധർണ 30 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച മുതൽ ബസ് സ്റ്റേഷനിൽ കഞ്ഞിവെപ്പ് സമരം തുടങ്ങി. ആലപ്പുഴയിൽ ധർണയും കഞ്ഞിവെപ്പ് സമരവും നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ.പി. ജയപ്രകാശ്, വി. രാധാകൃഷ്ണൻ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, വി.പി. പവിത്രൻ, ജി. തങ്കമണി, ബി. ഗോപകുമാർ, എം. അബൂബക്കർ, പി.എ. കൊച്ചുചെറുക്കൻ എന്നിവർ നേതൃത്വം നൽകി.
Next Story