Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോ​ട്ടി​ൽ​നി​ന്ന്​...

ബോ​ട്ടി​ൽ​നി​ന്ന്​ കാ​യ​ലി​ൽ ചാ​ടി​യ ആ​ളെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
പൂ​ച്ചാ​ക്ക​ൽ: ബോ​ട്ടി​ൽ​നി​ന്ന്​ കാ​യ​ലി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​നെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ഇ​മ്മാ​നു​വ​ലാ​ണ്​ (55) കാ​യ​ലി​ൽ​ ചാ​ടി​യ​ത്. വൈ​ക്കം ഫെ​റി​യി​ൽ​നി​ന്ന്​ ത​വ​ണ​ക്ക​ട​വി​ലേ​ക്കു​ള്ള ബോ​ട്ടി​ൽ​നി​ന്ന്​ ന​ടു​ക്കാ​യ​ലി​ലാ​ണ്​ ഇ​യാ​ൾ ചാ​ടി​യ​ത്. ത​വ​ണ​ക്ക​ട​വി​ൽ​നി​ന്ന്​ വൈ​ക്ക​ത്തേ​ക്ക് പോ​യ ബോ​ട്ട് ജീ​വ​ന​ക്കാ​രാ​ണ് ഇ​ത്​ ക​ണ്ട​ത്. ഉ​ട​ൻ കാ​യ​ലി​ൽ ചാ​ടി ബോ​ട്ട് ജീ​വ​ന​ക്കാ​ർ ഇ​മ്മാ​നു​വ​ലി​ലെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​വ​ണ​ക്ക​ട​വി​ൽ നി​ന്നെ​ത്തി​യ ബോ​ട്ടി​ലാ​ണ് ഇ​യാ​ളെ ക​ര​ക്കെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബോ​ട്ട് ജീ​വ​ന​ക്കാ​രാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, സ​ത്യ​ൻ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
Show Full Article
TAGS:LOCAL NEWS
Next Story