Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ​ഞ്ചാ​യ​ത്ത്...

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ തീ​പി​ടി​ത്തം; ക​മ്പ്യൂ​ട്ട​റടക്കം ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​ള്ളി​ൽ തീ​പി​ടി​ച്ച്​ ക​മ്പ്യൂ​ട്ട​റും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​മ്പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​റ്റ​റി​ക​ളി​ൽ​നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ടെ​ക്നീ​ഷ്യ​നെ ഫോ​ണി​ൽ വി​ളി​ച്ചു. ഇ​യാ​ൾ ഓ​ഫി​സി​ലെ​ത്തി ബാ​റ്റ​റി​യു​ടെ ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ജീ​വ​ന​ക്കാ​ർ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വൈ​ദ്യു​തി ബ​ന്ധ​വും വി​​ച്ഛേ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ തീ​യ​ണ​ച്ചു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന്​ ഒ​രു യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യി​രു​ന്നു. ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ബാ​റ്റ​റി​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും യു.​പി.​എ​സു​ക​ളും ക​ത്തി​ന​ശി​ച്ച​വ​യി​ൽ​പെ​ടും. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​നി​യാ​ഴ്ച ഓ​ഫി​സി​ന് അ​വ​ധി​യാ​യി​രു​ന്നെ​ങ്കി​ലും വ​സ്തു നി​കു​തി- ക്ഷേ​മ പെ​ൻ​ഷ​ൻ അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​വി​ടെ പ​ത്ത് ക​മ്പ്യൂ​ട്ട​റു​ക​ളാ​ണു​ള്ള​ത്. ഇ​ത് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ചെ​ങ്കി​ലേ എ​ത്ര ക​മ്പ്യൂ​ട്ട​റു​ക​ൾ ഇ​നി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​റി​യാ​ൻ ക​ഴി​യൂ.
Show Full Article
TAGS:LOCAL NEWS 
Next Story