Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 10:46 AM GMT Updated On
date_range 2017-05-14T16:16:01+05:30കടൽഭിത്തി നിർമാണം: പല്ലനയുടെ തീരപ്രദേശത്തിന് അവഗണന
text_fieldsപല്ലന: തീരദേശ മേഖലയിൽ കടൽക്ഷോഭ ഭീഷണി ശക്തമാകുമ്പോൾ കടൽഭിത്തി നിർമാണത്തിൽ പല്ലനയെ അവഗണിക്കുന്നു. നിരന്തരമായി കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശമാണ് പല്ലന തോപ്പിൽ ജങ്ഷന് പടിഞ്ഞാറുമുതൽ പല്ലന ഹൈസ്കൂൾ ജങ്ഷന് പടിഞ്ഞാറ് വരെയുള്ള ഭാഗം. തോപ്പിൽ ജങ്ഷന് പടിഞ്ഞാറ് കടൽഭിത്തി പൂർണമായും അപ്രത്യക്ഷമായി. കടൽക്ഷോഭം ഉണ്ടാകുമ്പോൾ മണൽച്ചാക്കുകൾ നിറച്ചുവെച്ചാണ് പ്രേദശവാസികൾ ചെറുക്കുന്നത്. നിരന്തരമായി കടൽക്കയറ്റം ഉണ്ടാകുന്ന പ്രദേശമാണ് പല്ലന ഹൈസ്കൂളിന് പടിഞ്ഞാറുഭാഗം. ഇവിടെ 250 മീറ്റർ ഭാഗത്ത് കടൽഭിത്തി താഴ്ന്ന നിലയിലാണ്. കടൽഭിത്തിയുടെ ഭാഗത്ത് കല്ലിട്ടിട്ട് 30 വർഷത്തോളമായി. കടൽഭിത്തി ഇല്ലാത്തതുമൂലം കടൽ കരയിലേക്ക് കയറുന്നത് പതിവാണ്. പ്രദേശത്ത് പല സ്വകാര്യവ്യക്തികളുടെയും ഭൂമി കടലെടുത്ത നിലയിലാണ്. പലതവണ ഉണ്ടായ കടൽക്ഷോഭത്തിെൻറ ഫലമായി നൂറ്റമ്പതോളം തെങ്ങുകൾ കടപുഴകി. പ്രദേശത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നെങ്കിലും പ്രദേശവാസികൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. പ്രദേശവാസികളായ കായിപ്പറമ്പിൽ മുസ്തഫ, പുത്തൻപുര കിഴക്കതിൽ മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകൾ തകർച്ചഭീഷണിയിലാണ്. വികലാംഗനായ ഷാഫിയുടെ വീട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ ഭിത്തി പൊട്ടി മുറികളിൽ കടൽജലം കയറുന്ന നിലയിലാണ്. സുരക്ഷിതത്വം മുൻനിർത്തി മാറ്റിപ്പാർപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കടൽഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ 150 പേർ ഒപ്പിട്ട നിവേദനം വാർഡ് അംഗം മൈമൂനത്തിെൻറ നേതൃത്വത്തിൽ ജലവിഭവമന്ത്രി, ധനമന്ത്രി എന്നിവർക്ക് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. അടിയന്തരമായി അധികൃതർ നടപടി എടുത്തില്ലെങ്കിൽ സത്യഗ്രഹത്തിനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
Next Story