Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക​യ​ർ...

ക​യ​ർ ജി​യോ​ടെ​ക്​​സ്​​റ്റ​യി​ൽ​സ് സ്‌​കൂ​ൾ ആ​ല​പ്പു​ഴ​യി​ൽ; ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
ആ​ല​പ്പു​ഴ: ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​​െൻറ വി​പ​ണ​നം വ്യാ​പ​ക​മാ​ക്കാ​ൻ ക​യ​ർ വി​ക​സ​ന വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന ജി​യോ ടെ​ക്​​സ്​​റ്റ​യി​ൽ​സ് സ്‌​കൂ​ളി​​െൻറ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്​​ച ന​ട​ക്കും. ചു​ങ്ക​ത്ത് സം​സ്ഥാ​ന ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച​റി​ങ്​ ക​മ്പ​നി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ജി​യോ ടെ​ക്​​സ്​​റ്റ​യി​ൽ​സ് സ്‌​കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ 10ന് ​ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ച​തു​ര​​ശ്ര മീ​റ്റ​ർ ജി​യോ ടെ​ക്​​സ്​​റ്റ​യി​ൽ​സി​​െൻറ ഓ​ർ​ഡ​റു​ക​ൾ ക​യ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ കാ​ര്യ​ക്ഷ​മ​മാ​യി വി​ന്യ​സി​ക്കു​ക​യും ക​യ​ർ മേ​ഖ​ല​ക്കാ​കെ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ക​യു​മാ​ണ് പ​രി​ശീ​ല​നം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സ്‌​കൂ​ളി​​െൻറ മേ​ൽ​നോ​ട്ടം നാ​ഷ​ന​ൽ ക​യ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും ക​യ​ർ​ഫെ​ഡും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​ൻ​ജി​നീ​യ​ർ​മാ​ർ, മേ​റ്റു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് സ്‌​കൂ​ളി​​െൻറ ല​ക്ഷ്യം. 50 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ ബാ​ച്ചി​​െൻറ മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കും. ​െറ​സി​ഡ​ൻ​ഷ്യ​ൽ ട്രെ​യി​നി​ങ്​ പ്രോ​ഗ്രാ​മു​ക​ളും നോ​ൺ ​െറ​സി​ഡ​ൻ​ഷ്യ​ൽ ട്രെ​യി​നി​ങ്​ പ്രോ​ഗ്രാ​മു​ക​ളും ന​ട​ത്താ​നു​ള്ള സം​വി​ധാ​നം സ്‌​കൂ​ളി​ലു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story