Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെ​ൺ​മ​ണി​യി​ൽ 25...

വെ​ൺ​മ​ണി​യി​ൽ 25 ല​ക്ഷ​ത്തി​െൻറ കൃ​ഷി​നാ​ശം

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം വെ​ൺ​മ​ണി​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 25 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക ക​​ണ​ക്കെ​ടു​പ്പ്. കു​ല​ച്ച വാ​ഴ​ക​ൾ 2000, കു​ല​ക്കാ​ത്ത​വ 1000, 20 സ​െൻറി​ലെ വെ​റ്റി​ല കൃ​ഷി, 100 ജാ​തി, 25ല​ധി​കം റ​ബ​ർ മ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​ശി​ച്ച​ത് ചേ​ന, കാ​ച്ചി​ൽ, ചേ​മ്പ്, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​യു​ടെ ക​ണ​ക്ക് ഇ​തി​ൽ പെ​ടി​ല്ലെ​ന്ന് കൃ​ഷി ഓ​ഫി​സ​ർ അ​റി​യി​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞു​വീ​ണും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി, കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചു. കാ​റ്റി​ൽ വ​ര​മ്പൂ​ർ സ​െൻറ്​ തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ മു​ക​ളി​ല​ത്തെ ആ​സ്ബ​സ്​​റ്റോ​സ് ഷീ​റ്റ് പ​റ​ന്നു​വീ​ണ് സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും പ​രി​സ​ര​ത്തെ വീ​ടി​നും ത​ക​രാ​റു​ക​ൾ പ​റ്റി.കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ വെ​ൺ​മ​ണി​യി​ലെ കൃ​ഷി​ക്കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story